Sorry, you need to enable JavaScript to visit this website.

കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് രണ്ട് മണിക്കൂര്‍ ഗതാഗതം മുടങ്ങി, ആളപായമില്ല

നെടുമ്പാശ്ശേരി-ദേശീയപാതയില്‍ ഏറേ തിരക്കേറിയ അത്താണിയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ആളപായമില്ല. അപകടത്തെ തുടര്‍ന്ന് കണ്ടെയ്‌നര്‍ ക്യാബിന്‍ ലോറിയില്‍  പകുതിയോളം വേര്‍പെടുകയും കാംകോ കമ്പനിയുടെ ഗെയിറ്റിന് മുമ്പില്‍ തടസമായി കിടക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ നീക്കം ചെയ്യുകയുമായിരുന്നു. ലോറിയും കണ്ടെയ്‌നറും ബന്ധപ്പെട്ടു കിടക്കുന്ന ഭാഗം മുറിച്ച് മാറ്റാന്‍ അഗ്‌നി രക്ഷാ സേനയുടെ സഹായം തേടി.  അഗ്‌നി രക്ഷാ സേന എത്തി ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് മുറിച്ചു മാറ്റുകയായിരുന്നു. അപകടത്തില്‍ വാഹനത്തില്‍ നിന്ന് ചോര്‍ന്ന ഗ്രീസും ഓയിലും റോഡില്‍ നിന്ന് വളരെ പണിപ്പെട്ടാണ് നീക്കം ചെയ്തത് . സോപ്പ് ലായനി ഉള്‍പ്പടെ ഉപയോഗിച്ച് അപകടം നടന്ന ഭാഗം ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കഴുകി വ്യത്തിയാക്കിയതിനു ശേഷം മാത്രമാണ് ഇതിലൂടെ വാഹനം കടത്തിവിട്ടത് .  രണ്ട് മണിക്കൂറോളം ഗതാഗത സ്തംതംഭനം നേരിട്ടു. ഗ്രേഡ് അസ്സി. സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍.കെ.സോമന്റെ നേതൃത്വത്തിലായിരുന്നു ഫയര്‍ഫോഴ്‌സ് എത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News