റിയാദ്- മലപ്പുറം പരപ്പനങ്ങാടി നെടുവ ചന്ദു വീട്ടില്‍ സജീര്‍ (42)റിയാദില്‍ താമസസ്ഥലത്ത് നിര്യാതനായി. അബ്ദുല്‍ ലത്തീഫ് - ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫൗസിയ. പരപ്പനങ്ങാടി എസ് ടി യു ഓട്ടോ തൊഴിലാളി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍, ഷറഫ് പുളിക്കല്‍, ഇസ്ഹാഖ് താനൂര്‍, ജാഫര്‍ വീമ്പൂര്‍ എന്നിവര്‍ രംഗത്തുണ്ട്