Sorry, you need to enable JavaScript to visit this website.

നടി മോളി കണ്ണമാലി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍, സാമ്പത്തിക സഹായം തേടി കുടുംബം

കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രി വെന്റിലേറ്ററില്‍.  ഫോര്‍ട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് നടി ഇപ്പോഴുള്ളത്. മൂന്ന് ദിവസം മുന്‍പ് മോളി വീട്ടില്‍ ബോധം കെട്ട് വീണതിനെ തുടര്‍ന്ന് ആശുപ്ത്രിയിലെത്തിക്കുകയായിരുന്നു. അമ്മയുടെ നിലയില്‍ യാതൊരു മാറ്റവുമില്ലെന്നും ചികിത്സക്കായി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെന്നും മോളിയുടെ മകന്‍ ജോളി പറയുന്നു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. ക അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയിലാണെന്നും  ജോളി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇതിന് മുന്‍പ് മോളി അസുഖം ബാധിച്ച് ആശുപത്രിയിലായപ്പോള്‍ അന്ന് നടന്‍ മമ്മുട്ടിയാണ് സഹായിച്ചത്  ഇതേക്കുറിച്ച് പിന്നീട് മോളി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.... ' എനിക്ക് സുഖമില്ലെന്ന് അറിഞ്ഞ് മമ്മൂക്കയാണ് എന്നെ ഓപ്പറേഷന് കൊണ്ടു പോകണമെന്ന് പറഞ്ഞത്. അതിനായി അദ്ദേഹം ആന്റോ ജോസഫിനെ പറഞ്ഞുവിട്ടിരുന്നു. ആശുപത്രിയില്‍ ചെന്ന് സംസാരിച്ചപ്പോഴേക്കും എന്റെ ഹെല്‍ത്ത് ശരിയാവില്ലെന്ന് പറഞ്ഞു. ഓപ്പറേഷന്‍ ചെയ്ത് കഴിഞ്ഞാലും നമ്മളെ കൊണ്ട് ആവില്ല. അങ്ങനെ അത് വേണ്ടെന്ന് തീരുമാനിച്ചു. മരുന്നു കൊണ്ട് ചികിത്സിച്ച് തീര്‍ക്കാമെന്ന്. വേറെ ഒന്നും കൊണ്ടല്ല, ഓപ്പറേഷന്‍ കഴിഞ്ഞ് വന്നാല്‍ അതിനായുള്ള റൂം ആയിരിക്കണം. പിന്നെ നമ്മളെ നോക്കാനും ആളില്ല.  നല്ല പ്രായത്തില്‍ തന്നെ എനിക്ക് പ്രഷന്‍ വന്നു. അന്ന് സംസാരിക്കാന്‍ പോലും പറ്റാതെ ഞാന്‍ തളര്‍ന്ന് പോയിരുന്നു. സിനിമ ഫീല്‍ഡിലേക്ക് വന്നപ്പോള്‍ കുറച്ച് പൈസയൊക്കെ ഉണ്ടാക്കി, എല്ലാം ശരിയായി വന്നതായിരുന്നു. അപ്പോഴാണ് പെട്ടെന്ന് അറ്റാക്ക് വന്നത്. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാനാകെ തളര്‍ന്ന് പോയിരുന്നു. സ്റ്റേജ് ഷോയ്ക്ക് കേറാന്‍ നില്‍ക്കുമ്പോഴായിരുന്നു അത്. അന്ന് എല്ലാവരും പറഞ്ഞത് ഞാന്‍ മരിച്ച് പോകുമെന്നാണ്. അങ്ങനെ വല്ലാതെ കടത്തിലായി പോയി. മമ്മൂക്ക പറഞ്ഞിട്ട് ആന്റോ  ജോസഫാണ് പൈസ കൊണ്ടു തന്നത്.'
മോളിയുടെ ചികിത്സക്കായി സിനിമാ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സാമ്പത്തിക സാഹയങ്ങള്‍ ലഭിക്കുമെന്നാണ് മോളിയുടെ കുടുംബത്തിന്റെ പ്രതീക്ഷ

 

Latest News