കോഴിക്കോട്- നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിശോധിച്ചതിനെ തുടർന്ന് രോഗം പടർന്ന് മരിച്ച നഴ്‌സ് ലിനിയുടെ കത്ത് കേരളത്തെ കരയിപ്പിക്കുന്നു.
വിദേശത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ഭർത്താവ് സജീഷിന് അവസാനമെഴുതിയ കത്താണ് കേരളത്തെ കരയിപ്പിക്കുന്നത്.
സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി.
നമ്മുടെ മക്കളെ നന്നായി നോക്കണേ...
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം...
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please...
with lots of love..
എന്നാണ് കത്തിലെ വരികൾ. ലിനിയുടെ മരണവിവരമറിഞ്ഞ് സജീഷ് ബഹ്‌റൈനിൽനിന്ന് എത്തിയിരുന്നു. എന്നാൽ രോഗം പടർന്നേക്കാമെന്ന ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും മുന്നറിയിപ്പിനെ തുടർന്ന് ദൂരെനിന്ന് നോക്കി കണ്ണീരൊഴിക്കാനേ സജീഷിന് കഴിഞ്ഞുള്ളൂ. മൃതദേഹം കോഴിക്കോട് വൈദ്യുതി ശ്മശാനത്തിലാണ് ദഹിപ്പിച്ചത്. അടുത്ത ബന്ധുക്കളെ മാത്രമാണ് ഇവിടേക്ക് പ്രവേശിപ്പിച്ചത്.