മക്ക - ഈ വര്‍ഷത്തെ ഹജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായും ലോക രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് എളുപ്പമാക്കാനും സേവന നിലവരങ്ങള്‍ ഉയര്‍ത്താനും ശ്രമിച്ചും സൗദി അറേബ്യ ഇന്ത്യ അടക്കം 43 രാജ്യങ്ങളുമായി ഹജ് കരാറുകള്‍ ഒപ്പുവെച്ചു. ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തുമാണ് ഇത്രയും രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി ഹജ് കരാറുകള്‍ ഒപ്പുവെച്ചത്. ഓരോ രാജ്യങ്ങള്‍ക്കുമുള്ള ഹജ് ക്വാട്ടകള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിക്കുകയും രാജ്യത്ത് നിന്ന് പുറത്തുപോവുകയും ചെയ്യേണ്ട അതിര്‍ത്തി പോസ്റ്റുകള്‍, ഹജ് സംഘാടനവുമായി ബന്ധപ്പെട്ട പ്രധാന നടപടിക്രമങ്ങള്‍ എന്നിവയെല്ലാം കരാറുകളില്‍ അടങ്ങിയിരിക്കുന്നു. 19 രാജ്യങ്ങളുമായി ഞായറാഴ്ചയും 24 രാജ്യങ്ങളുമായി ഇന്നലെയുമാണ് കരാറുകള്‍ ഒപ്പുവെച്ചത്.
ജോര്‍ദാന്‍, ഇന്തോനേഷ്യ, ഇറാന്‍, തുര്‍ക്കി, കസാക്കിസ്ഥാന്‍, സുഡാന്‍, യെമന്‍, ഗിനി, ഐവറി കോസ്റ്റ്, ഉസ്‌ബെക്കിസ്ഥാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇസ്‌ലാമികാര്യ മന്ത്രിമാരും ആഭ്യന്തര, സുരക്ഷാ വകുപ്പ് മന്ത്രിമാരും ഗ്രാന്റ് മുഫ്തിമാരും അടക്കമുള്ളവര്‍ അടങ്ങിയ സംഘങ്ങളുമായി സൗദി ഹജ്, ഉംറ മന്ത്രി തിങ്കളാഴ്ച ഹജ് കരാറുകള്‍ ഒപ്പുവെച്ചു. സിറിയ, നൈജര്‍, എത്യോപ്യ, ഒമാന്‍, മാലി, ചൈന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള സംഘങ്ങളുമായി ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രിയും ഞായറാഴ്ച ഹജ് കരാറുകള്‍ ഒപ്പുവെച്ചു.
ഇന്നലെ ജിദ്ദ സൂപ്പര്‍ഡോമില്‍ ആരംഭിച്ച ഹജ് എക്‌സ്‌പോയോടനുബന്ധിച്ച് ഇന്ത്യ അടക്കം 24 രാജ്യങ്ങളുമായി ഡോ. തൗഫീഖ് അല്‍റബീഅയും ഡോ. അബ്ദുല്‍ ഫത്താഹ് മുശാത്തും ഹജ് കരാറുകള്‍ ഒപ്പുവെച്ചു. ഹജ്, ഉംറ മന്ത്രി 17 ഉം ഡെപ്യൂട്ടി മന്ത്രി ഏഴും രാജ്യങ്ങളുമായാണ് ഇന്നലെ കരാറുകള്‍ ഒപ്പുവെച്ചത്.
ഹജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ലോക രാജ്യങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സൗദി അറേബ്യ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ എന്നിവയെല്ലാം സൗദി ഹജ്, ഉംറ മന്ത്രിയും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രിയും 19 രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്കിടെ വിശകലനം ചെയ്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)