Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അശ്ലീല ക്ലിപ്പിംഗ് പ്രചരിപ്പിച്ചു; യുവതി അടക്കം നാലു പേര്‍ അറസ്റ്റില്‍

റിയാദ് - അശ്ലീല ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവതി അടക്കം നാലു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പൊതുസംസ്‌കാരത്തിനും മര്യാദക്കും നിരക്കാത്ത യുവതിയുടെ ക്ലിപ്പിംഗ് റെക്കോര്‍ഡ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് യുവതിയെയും നൈജീരിയക്കാരനായ യുവാവിനെയും രണ്ടു സൗദി യുവാക്കളെയും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

ജിദ്ദയില്‍ 6,872 ഭക്ഷ്യസാമ്പിളുകള്‍ പിടിച്ചെടുത്ത് പരിശോധിച്ചു

ജിദ്ദ - കഴിഞ്ഞ മാസം ജിദ്ദയില്‍ 6,872 ഭക്ഷ്യസാമ്പിളുകള്‍ പിടിച്ചെടുത്ത് ലബോറട്ടറികളില്‍ പരിശോധിച്ചതായി ജിദ്ദ നഗരസഭ അറിയിച്ചു. കഴിഞ്ഞ മാസം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്ന 10,331 പേര്‍ക്ക് ജിദ്ദ നഗരസഭ ഹെല്‍ത്ത് കാര്‍ഡുകള്‍ അനുവദിച്ചു. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ നിരീക്ഷിക്കാനും നഗരസഭക്കു കീഴിലെ 16 ശാഖാ ബലദിയകളുടെ പരിധിയില്‍ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ കഴിഞ്ഞ മാസം നഗരസഭാ സംഘങ്ങള്‍ പരിശോധനകള്‍ നടത്തി.
ബലദീ പ്ലാറ്റ്‌ഫോം വഴി നഗരസഭാ സേവനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നടത്തുന്ന മെഡിക്കലുകളുടെ പരിശോധനാ ഫലങ്ങളെ സിഹ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചതിലൂടെ നഗരസഭയെ നേരിട്ട് സമീപിക്കാതെ ഹെല്‍ത്ത് കാര്‍ഡുകള്‍ ഇഷ്യു ചെയ്യാനും അവയുടെ പ്രിന്റൗട്ട് എടുക്കാനും ബലദീ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നതായും ജിദ്ദ നഗരസഭ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News