കൊല്ലം-നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ച സംഭവം. മൂന്ന് പ്രതികൾ കൂടി പിടിയിൽ. അറസ്റ്റിലായ മൂന്ന് പ്രതികൾക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. നേരത്തേ പിടിയിലായിരുന്ന അഞ്ചു പേർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു.അതേസമയം മർദനമേറ്റ സൂപ്പർ മാർക്കറ്റ് ഉടമയ്ക്ക് എതിരെ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ രംഗത്ത് വന്നു.
സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് ജയമോഹൻ പറഞ്ഞു.
ചില രഹസ്യങ്ങൾ പുറത്ത് വരാതിരിക്കാൻ സൂപ്പർമാർക്കറ്റ് ഉടമ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും ജയമോഹൻ ആരോപിച്ചു.
സി.ഐ.ടി.യു തൊഴിലാളിയെ വിളിച്ചു വരുത്തി മർദിച്ചുവെന്നും ഇത് ചോദിക്കാനാണ് മറ്റു തൊഴിലാളികൾ സൂപ്പർ മാർക്കറ്റിൽ പോയതെന്നുമാണ് ജില്ല സെക്രട്ടറിയുടെ വിശദീകരണം.
സംഭവത്തിൽ നിലമേലിൽ വിശദീകരണ യോഗം നടത്താൻ സി.ഐ.ടി.യു തീരുമാനിച്ചു. 11 ന് ചടയമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശദീകരണ യോഗം സി.പി.എം ജില്ല സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്യും. മർദനമേറ്റ സൂപ്പർ മാർക്കറ്റ് ഉടമ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.