ലഖ്നൗ- സ്ത്രീകളെ കൊലപ്പെടുത്തി നഗ്നയാക്കി മൃതദേഹം ഉപേക്ഷിക്കുന്ന തുടര്‍ കൊലപാതകിയുടെ ഫോട്ടോ ഉത്തര്‍പ്രദേശ് പോലീസ് പുറത്തുവിട്ടു. ഇയാള്‍ ഇതുവരെ ബരാബങ്കിയില്‍ മൂന്ന് സ്ത്രീകളെയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
ഒളിവില്‍പ്പോയ കൊലയാളിയെ കണ്ടെത്തുന്നതിന് ബരാബങ്കി പോലീസിനെ ആറ് സംഘങ്ങളായാണ് നിയോഗിച്ചത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കൊലയാളി ലക്ഷ്യമിടുന്നത് പ്രായമായ സ്ത്രീകളെയാണെന്നാണ് പോലീസ് പറയുന്നത്. ഡിസംബര്‍ ആറിന് അയോധ്യയിലെ ഖുഷേതി ഗ്രാമത്തിലാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഡിസംബര്‍ 17ന് ബാരാബങ്കിയില്‍ രണ്ടാമത്തെ മൃതദേഹവും ഡിസംബര്‍ 29ന് തഥാര്‍ഹ ഗ്രാമത്തില്‍ മൂന്നാമത്തെ സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച സ്ത്രീകളെല്ലാം 50 നും 60നും ഇടയില്‍ പ്രായമുള്ളവരാണ്. മൂന്ന് സ്ത്രീകളുടെയും കൊലപാതകത്തില്‍ സമാനതകളുണ്ടെന്ന് തിരിച്ചറിയഞ്ഞതോടെയാണ് മൂന്ന്പേരെയും കൊലപ്പെടുത്തിയത് ഒരാളാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.