Sorry, you need to enable JavaScript to visit this website.

'ഞാന്‍ രാഹുല്‍ ഗാന്ധിയെ കൊന്നു, അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല' പറയുന്നത് രാഹുല്‍ തന്നെ, എന്താ അദ്ദേഹത്തിന് പറ്റിയത്?

ന്യൂദല്‍ഹി : 'ഞാന്‍ രാഹുല്‍ഗാന്ധിയെ കൊന്നു. അദ്ദേഹമിപ്പോള്‍ ജീവിച്ചിരിപ്പില്ല. നിങ്ങള്‍ ഈ കാണുന്ന വ്യക്തി രാഹുല്‍ഗാന്ധിയല്ല. നിങ്ങള്‍ എന്തു പ്രതിച്ഛായ എന്നെക്കുറിച്ച് സൂക്ഷിക്കുന്നോ, നല്ലതായാലും ചീത്തയായാലും അത് നിങ്ങളുടേത് മാത്രമാണ് ' ഭാരത് ജോഡോ യാത്രക്കിടയില്‍ ഇപ്പോള്‍ ഒരു തത്വജ്ഞാനിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയുടെ സംസാരം. ആര്‍ക്കും വ്യക്തമായി ഒന്നും പിടി കിട്ടുന്നില്ല.
കഴിഞ്ഞ ദിവസം ഹരിയാണയിലെ കുരുക്ഷേത്രയില്‍ ഭാരത് ജോഡോ യാത്രക്കിടയിലെ പത്താം മാധ്യമ സമ്മേളനത്തിലാണ് ഞാന്‍ രാഹുല്‍ ഗാന്ധിയെ കൊന്നുവെന്നും അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നെല്ലാം പറഞ്ഞ് പ്രത്രക്കാരെ രാഹുല്‍ ആകെ കണ്‍ഫ്യൂഷനിലാക്കിയത്. യാത്ര അവസാനത്തിലേക്ക് അടുക്കും തോറും സംസാരത്തിലും വേഷത്തിലും അദ്ദേഹം ആകെ മാറിക്കഴിഞ്ഞിട്ടുണ്ട്. നടപ്പില്‍ പോലും വലിയ മാറ്റം പ്രതിഫലിക്കുന്നു.
ആര്‍.എസ്.എസിന്റെയും നയങ്ങളെക്കുറിച്ചുള്ള ചോദ്യത്തെ ഗീതയും പുരാണങ്ങളും ഉദ്ധരിച്ചായിരുന്നു രാഹുല്‍ നേരിട്ടത്. ഒരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഹിന്ദുധര്‍മം പഠിക്കാനും അദ്ദേഹം ഉപദേശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അര്‍ജുനന്‍ മീനിന്റെ കണ്ണുമാത്രം കാണുന്നപോലെ താനിപ്പോള്‍ കര്‍മത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. നരച്ച് നീണ്ട താടിയും സന്യാസിയെപ്പോലുള്ള വോഷങ്ങളുമെല്ലാം രാഹുലിന് ഇപ്പോള്‍ മറ്റൊരു പ്രതിച്ഛായയാണ് നല്‍കുന്നത്.
തെക്കന്‍ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ മികച്ച പ്രതികരണമാണ് വടക്കേ ഇന്ത്യയില്‍ നിന്ന് ഭാരത് ജോഡോ യാത്രക്ക് ലഭിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ കാണുന്ന രാഹുല്‍ അല്ല താന്‍. ബിജെപി കാണുന്ന രാഹുലും അല്ല. താന്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കണമെങ്കില്‍ ഹിന്ദു ധര്‍മ്മം പഠിക്കണം അദ്ദേഹം പറഞ്ഞു.

തൊഴിലില്ലായ്മക്ക് കാരണം ഇന്ത്യയിലെ കുറച്ച് സമ്പന്നരാണ്. രണ്ടോ മൂന്നോ സമ്പന്നരുടെ കൈയ്യില്‍ പണം കുമിഞ്ഞ് കൂടുന്നതാണ് ഇന്ത്യയിലെ തൊഴിലില്ലായ്മക്ക്  കാരണം.  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന മാധ്യമങ്ങളുടെ ചോദ്യം ഭാരത് ജോഡോ യാത്ര വഴിതെറ്റിക്കാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനല്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാത്ര ഒരു വ്യക്തിക്ക് വേണ്ടിയല്ല. മറിച്ച് ഒരാശയമാണ്. രാഹുല്‍ യാത്രയുടെ പ്രധാന മുഖമാണെന്ന് മാത്രമേയുള്ളൂവെന്നും ജയറാം രമേശ് വ്യക്തമാക്കി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ അവകാശവാദത്തെ തിരുത്തിയായിരുന്നു ജയറാം രമേശിന്റെ  പ്രതികരണം.  

 

 

 

 

 

Latest News