പത്തനംതിട്ട: ഉപയോഗിച്ച ലഹരി നന്നായി തലയ്ക്ക് പിടിച്ചപ്പോള്‍ നാല്‍പ്പത്തഞ്ചുകാരനായ സുനിലിന് ഒരാഗ്രഹം. സ്വന്തം വീടിന് തീയിട്ടലോയെന്ന്. പിന്നെ ഒന്നും നോക്കിയില്ല. ചാരുമുരിപ്പില്‍ സുനില്‍ സ്വന്തം വീടിന് തീയിട്ടു. അലമാരയിലുണ്ടായിരുന്ന തുണി വാരിയിട്ട് അതിന് മുകളില്‍ വിറക് അടുക്കി തീകൊളുത്തുകയായിരുന്നു. ഇലക്ട്രിക് ഉപകരങ്ങള്‍, ജനറല്‍, കതക്, തുണി എന്നിവ കത്തി നശിച്ചിട്ടുണ്ട്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
തീപിടിച്ച വിവരം അറിഞ്ഞ സമീപവാസികള്‍ ഗ്രാമപ്പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇദ്ദേഹം അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്സ് എത്തുമ്പോഴേക്കും വീടിനുള്ളിലെ തടികൊണ്ടുള്ള ഉപകരണങ്ങള്‍ അടക്കം എല്ലാം കത്തി നശിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ലഹരി ഉപയോഗിച്ച് മാനസികനില തെറ്റിയ നിലയിലാണ് സുനിലിനെ സമീപത്തുനിന്ന് കണ്ടെത്തിയത്. പിന്നീട് ഫയര്‍ ഫോഴ്സ് അംഗങ്ങള്‍ സുനിലിനെ ബലമായി കീഴ്പ്പെടുത്തി പോലീസിന് കൈമാറുകയായിരുന്നു.