കൽപറ്റ-രാഹുൽഗാന്ധി എം.പി ഈ വർഷം പുറത്തിറക്കിയ കലണ്ടറിൽ ജോഡോ യാത്ര ദൃശ്യങ്ങൾ. രാജ്യത്തിന്റെ അഖണ്ഡത, വിലക്കയറ്റം, തൊഴിലില്ലായ്മ, സാമൂഹികപ്രശ്‌നങ്ങൾ, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ ആരംഭിച്ചതാണ് ഭാരത് ജോഡോ യാത്ര. രാഹുൽ സാധാരണക്കാരുമായി ഇടപഴകുന്നതിന്റെ ദൃശ്യങ്ങളാണ് ബഹുവർണ കലണ്ടറിനെ ആകർഷകമാക്കുന്നത്.
കലണ്ടറിന്റെ വയനാട് ജില്ലാതല പ്രകാശനം കൈനാട്ടിയിലെ എം.പി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയും സംയുക്തമായി നിർവഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി സി.മൊയ്തീൻകുട്ടി, ആർ.എസ്.പി ജില്ലാ പ്രസിഡന്റ് പ്രവീൺ തങ്കപ്പൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ഉമ്മർ കുണ്ടാട്ടിൽ, കമ്മന മോഹനൻ, ഗിരീഷ് കൽപറ്റ, സേവാദൾ ജില്ലാ ചെയർമാൻ സജീവൻ മടക്കിമല തുടങ്ങിയവർ പങ്കെടുത്തു.