Sorry, you need to enable JavaScript to visit this website.

മെസിയും എംബപ്പെയും റിയാദിലേക്ക്, ടിക്കറ്റ് വിൽപന തുടങ്ങി

ജിദ്ദ- സൗദി പ്രവാസികൾ ആവേശത്തോടെ കാത്തിരുന്ന റിയാദ് സീസൺ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഈ മാസം 19ന് രാത്രി എട്ടിന് റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ പാരീസ് സെന്റ് ജെർമൻ-അന്നസ്‌റുമായി മത്സരിക്കും. ലോകകപ്പ് ജേതാക്കളായ അർജന്റീനയുടെ നായകൻ ലിയണൽ മെസി, റണ്ണേഴ്‌സ് അപ്പായ ഫ്രാൻസിന്റെ കിലിയൻ എംബപ്പെ തുടങ്ങിയവർ അടങ്ങിയ ടീമാണ് പി.എസ്.ജി. ക്രിസ്റ്റ്യാനോ റൊണാൾേഡോയുടെ വരവോടെ കൂടുതൽ ശ്രദ്ധ ലഭിച്ച ക്ലബ്ബാണ് അന്നസ്ർ. ഈ മത്സരത്തിൽ ക്രിസ്റ്റിയാനോ പങ്കെടുക്കില്ല.  ടിക്കറ്റിന് വേണ്ടി വൻ ക്യുവാണ് ഓൺലൈൻ സൈറ്റിൽ. ടിക്കറ്റ് ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ടിക്കറ്റ് കിട്ടാനുള്ള ലിങ്ക്..

റൊണാൾഡൊ ഇറങ്ങാൻ കൂടുതൽ സമയമെടുക്കും

-വിൻസന്റ് അബൂബക്കറിനെ അന്നസ്ർ ഒഴിവാക്കി

റിയാദ് - അന്നസ്ർ ജഴ്‌സിയണിഞ്ഞ് ക്രിസ്റ്റിയാനൊ റൊണാൾഡൊ കളിക്കളത്തിലിറങ്ങുന്നതു കാണാൻ കൂടുതൽ കാത്തിരിക്കേണ്ടി വരും. ഈ മാസം 21 ന് റൊണാൾഡൊ അരങ്ങേറുമെന്നാണ് കരുതപ്പെട്ടത്. എന്നാൽ 21 നും  റൊണാൾഡോക്ക് കളത്തിലിറങ്ങാനാവില്ല. റൊണാൾഡോയെ സൗദി ഫുട്‌ബോൾ ഫെഡറേഷനിൽ രജിസ്റ്റർ ചെയ്യാൻ വെള്ളിയാഴ്ചയാണ് അന്നസ്‌റിന് സാധിച്ചത്. പരമാവധി പരിധിയായ എട്ട് വിദേശ കളിക്കാർ അന്നസ്‌റിലുണ്ടെന്നതിനാൽ ഒരാളെ ഒഴിവാക്കാനായി കാത്തിരിക്കേണ്ടി വന്നു. ഉസ്‌ബെക്കിസ്ഥാൻ മിഡ്ഫീൽഡർ ജലാലുദ്ദീൻ മഷാരിപോവിനെ ഒഴിവാക്കുമെന്നാണ് കരുതിയത്. എന്നാൽ കാമറൂൺ സ്‌ട്രൈക്കർ വിൻസന്റ് അബൂബക്കറിനെയാണ് ഒഴിവാക്കിയത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ പ്രതീക്ഷിച്ചതിലും നീണ്ടു. 
രജിസ്റ്റർ ചെയ്തശേഷം റൊണാൾഡൊ രണ്ടു കളികളിൽ സസ്‌പെൻഷൻ അനുഭവിക്കണം. നവംബറിൽ മാഞ്ചസ്റ്റർ യുനൈറ്റഡിലായിരിക്കെ ലഭിച്ച സസ്‌പെൻഷൻ പുതിയ ക്ലബ്ബിൽ റൊണാൾഡൊ പൂർത്തിയാക്കണം. അൽതാഇക്കെതിരായ വെള്ളിയാഴ്ചയിലെ മത്സരം പരിഗണിക്കുകയാണെങ്കിൽ 14 ന് അൽശബാബിനെതിരായ കളിയിൽ കൂടി റൊണാൾഡോക്ക് കളിക്കാനാവില്ല. 21 ന് അൽഇത്തിഫാഖിനെതിരെ ഇറങ്ങാം. അൽതാഇക്കെതിരായ കളിക്കു ശേഷമാണ് രജിസ്‌ട്രേഷൻ പൂർത്തിയായതെങ്കിൽ ഫെബ്രുവരി മൂന്നിന് അൽഫതഹിനെതിരായ മത്സരത്തിലാവും മിക്കവാറും റൊണാൾഡൊ ഇറങ്ങുക. 
വി.ഐ.പി ലോഞ്ചിൽ ക്രിസ്റ്റിയാനൊ റൊണാൾഡോയെ സാക്ഷിയാക്കിയാണ് അന്നസ്ർ ഹോം മത്സരത്തിൽ അൽതാഇയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോൽപിച്ചത്. ബ്രസീൽ താരം ടാലിസ്‌കയാണ് രണ്ടു ഗോളുമടിച്ചത്. വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ കനത്ത മഴ കാരണം നീട്ടിവെക്കുകയായിരുന്നു. 
അന്നസ്‌റിന് 12 കളികളിൽ 29 പോയന്റായി. ഈ സീസണിലെ എട്ടാം ജയമാണ് ഇത്. 11 കളികളിൽ 25 പോയന്റുള്ള അൽശബാബിനെക്കാൾ നാല് പോയന്റ് ലീഡുണ്ട് അവർക്ക്. ഈ ടീമുകൾ തമ്മിലാണ് അടുത്ത മത്സരം, 14 ന്. 

Tags

Latest News