Sorry, you need to enable JavaScript to visit this website.

ബാപ്പയുടെ മരണം അറിയാതെ രിസ് വാന്‍  കേരളത്തിനു വേണ്ടി ബൂട്ട് കെട്ടി

കാസര്‍കോട് : വര്‍ഷങ്ങളുടെ  കാത്തിരിപ്പിന് ശേഷം ഉപ്പയുടെ ആഗ്രഹം പോലെ മകന്‍ ജേഴ്‌സി അണിഞ്ഞെങ്കിലും ഉപ്പ വിടവാങ്ങി. തൃക്കരിപ്പൂരിലെ റിസ് വാന്‍ അലിക്ക്  ഇത്തവണ സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ ജേഴ്‌സി അണിയാന്‍ അവസരം ലഭിച്ചതില്‍ താരത്തെ പോലെ തന്നെ  അതിയായ സന്തോഷം ഉണ്ടായിരുന്നു  ഉപ്പ മുഹമ്മദലിക്കും. മകന് അതിനുള്ള ഭാഗ്യം ലഭിച്ചെങ്കിലും മുഹമ്മദലിയുടെ മരണം ഇന്ന വൈകുന്നേരം അപ്രതീക്ഷിതമായിരുന്നു.'ഞാന്‍ ഫുട്‌ബോള്‍ കളിക്കാരന്‍ ആകണം എന്ന്  എന്നെക്കാള്‍ കൂടുതല്‍ ആഗ്രഹിച്ചത് ഉപ്പയായിരുന്നു. സന്തോഷ് ട്രോഫിക്ക് വേണ്ടി ഞാന്‍ കളിക്കുക എന്നതായിരുന്നു ഉപ്പയുടെ ഏറ്റവും വലിയ ആഗ്രഹം' സന്തോഷ് ട്രോഫി താരം തൃക്കരിപ്പൂരിലെ റിസ്വാന്‍ അലി ഫേസ്ബുക്കില്‍ കുറിച്ചു. പതിനാറാം വയസ്സില്‍  സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ പരിശീലന ക്യാമ്പ് വരെ എത്തി. എന്നാല്‍ ആഗ്രഹം പൂര്‍ത്തീകരിക്കാനുള്ള ഭാഗ്യം അന്ന് എനിക്ക് ഉണ്ടായില്ല. പിന്നീട് വീണ്ടും ബംഗാളിലും കേരളത്തിലും കളിക്കാനുള്ള അവസരം ലഭിച്ചിട്ടും  ഭാഗ്യം എന്നെ തുണച്ചില്ല. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ സന്തോഷ് ട്രോഫിയില്‍  കേരളത്തിനുവേണ്ടി ജേഴ്‌സി അണിയാന്‍  എനിക്ക് ഭാഗ്യമുണ്ടായത്. റിസ്‌വാന്‍ അലി കുറിച്ചു. ഉപ്പയുടെ സ്വപ്നം പൂവണിഞ്ഞെങ്കിലും മകന്‍ ട്രോഫി വാങ്ങി തിരിച്ചു വരുന്നത് കാണാന്‍ മുഹമ്മദലി കാത്തുനിന്നില്ല. ഇന്ന ഫുട്‌ബോള്‍ മത്സരം  അവസാനിച്ചതിനുശേഷം ആണ്  തൃക്കരിപ്പൂരില്‍ നിന്നും കോഴിക്കോട് എത്തിയ ബന്ധുക്കള്‍ ഉപ്പയുടെ വേര്‍പാട് മകനെ അറിയിച്ചത്. രാത്രി 11 മണിയോടെ  ഉപ്പയെ അവസാനമായി കാണാന്‍ റിസ്‌വാന്‍ അലി തൃക്കരിപ്പൂരിലെ വസതിയില്‍ എത്തി.

Latest News