Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 13 കുട്ടികൾ ആശുപത്രിയിൽ

പത്തനംതിട്ട- സ്‌കൂളിൽ ബിരിയാണി കഴിച്ച അധ്യാപികക്കും പതിമൂന്ന് വിദ്യാർത്ഥികൾക്കും ഭക്ഷ്യവിഷബാധ. ചന്ദ്രനപ്പിളി റോസ് ഡെയിൽ സ്‌കൂളിൽ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. സ്‌കൂൾ വാർഷികത്തോട് അനുബന്ധിച്ചാണ് ബിരിയാണി നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാർഷികാഘോഷം നടന്നത്. കൊടുവള്ളിയിലെ ഹോട്ടലിൽ നിന്നാണ് ബിരിയാണി എത്തിച്ചത്. ഭക്ഷണം കഴിച്ച ദിവസം ആർക്കും പ്രശ്‌നമുണ്ടായിരുന്നില്ല. പിറ്റേ ദിവസം മുതലാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. കുട്ടികളെ  പത്തനംതിട്ടയിലെ മൂന്നു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. രാവിലെ 11ന് എത്തിച്ച ബിരിയാണി വിതരണം ചെയ്തത് വൈകിട്ട് ആറിനെന്ന് ഹോട്ടലുടമ പറഞ്ഞു. കൊടുമൽ കാരമൺ സ്റ്റോറീസ് എന്ന ഹോട്ടലിൽനിന്നാണ് ഭക്ഷണം എത്തിച്ചത്. 

Latest News