Sorry, you need to enable JavaScript to visit this website.

മകളുടെ കിടപ്പുമുറിയിൽനിന്ന് കാമുകനെ കണ്ടെത്തി, പൊല്ലാപ്പിലായി പോലീസ്

കൊച്ചി- വിദ്യാർഥിയായ മകളുടെ കിടപ്പുമുറിയിൽ നിന്ന് കാമുകനെ മാതാപിതാക്കൾ കൈയോടെ പിടികൂടിയതിനെ തുടർന്ന് മാതാപിതാക്കൾ മർദിച്ചെന്നു കാണിച്ച് പോലീസിൽ പരാതി നൽകിയ പെൺകുട്ടി പോലീസിനെ നട്ടം തിരിച്ചു. പാലാരിവട്ടം തമ്മനത്ത് പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയിൽ നിന്ന് കാമുകനെ വീട്ടുകാർ പിടികൂടിയിന്നു. തുടർന്ന് തന്നെയും ആൺ സുഹൃത്തിനെയും വീട്ടുകാർ മർദിച്ചെന്ന് ആരോപിച്ച് പെൺകുട്ടി പോലീസിൽ പരാതി നൽകി. വീട്ടുകാർ മർദിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ വീട്ടുകാരെ വിളിപ്പിച്ചപ്പോഴാണ് കിടപ്പുമുറിയിൽ നിന്ന് ഇരുവരെയും പിടികൂടിയ വിവരം പോലീസ് അറിയുന്നത്. ഇരു സമുദായങ്ങളിൽ പെട്ടവരായതിനാൽ വീട്ടുകാർ ഒരു വിട്ടുവീഴ്ചക്കും തയ്യാറായിരുന്നില്ല. വീട്ടുകാരോടൊപ്പം പോകാൻ വിസമ്മതിച്ച പെൺകുട്ടി കാമുകനോടൊപ്പം ജീവിക്കാനാണ് തീരുമാനമെന്ന് അറിയിച്ചു.
ഇരുവരും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരുമിച്ചുജീവിക്കാൻ അനുവദിക്കാമെന്ന നിലപാടെടുത്ത പോലീസ് പെൺകുട്ടിയെ സർക്കാർ അഗതി മന്ദിരമായ സഖിയിലേക്ക് മാറ്റി. എന്നാൽ ഇന്നലെ രാവിലെ മുതൽ പെൺകുട്ടിയെ സഖിയിൽ നിന്നും കാണാതായതോടെ എളമക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വൈകുന്നേരത്തോടെ പെൺകുട്ടിയെ കണ്ടെത്തി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

ഷവര്‍മ്മ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭക്ഷ്യ വിഷബാധ
ഇടുക്കി-ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പഞ്ചായത്ത് ലൈസന്‍സില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു.
നെടുങ്കണ്ടം സ്വദേശി ബിബിന്‍, ഏഴ് വയസുള്ള മകന്‍ മാത്യു, ബിബിന്റെ അമ്മ ലിസി എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. നെടുങ്കണ്ടം ടൗണിന് സമീപം രാമക്കല്‍മേട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ക്യാമല്‍ റെസ്റ്റോ  റസ്റ്റോറന്റാണ് ആരോഗ്യവകുപ്പ് പൂട്ടിച്ചത്. പുതുവത്സര ദിനത്തില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് ബിബിന്‍ ഇവിടെ നിന്ന് മൂന്ന് ഷവര്‍മ്മ വാങ്ങിയത്.
വീട്ടില്‍ എത്തിച്ച് നല്‍കുകയായിരുന്നു. രാത്രിയോടെ മാത്യുവിന് ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്ത ദിവസം ബിബിനും അമ്മ ലിസിക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചികിത്സ തേടുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ആരോഗ്യ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തി പൂട്ടാന്‍ നിര്‍ദേശം നല്‍കി.

 

Latest News