Sorry, you need to enable JavaScript to visit this website.

മമ്മുട്ടിയും ഷാരൂഖ് ഖാനുമെല്ലാം ലീഗ് അംഗത്വത്തില്‍ വന്നതിന്റെ 'രഹസ്യം 'ഒടുവില്‍ കണ്ടെത്തി ലീഗ് നേതൃത്വം, തടിയൂരാന്‍ നീക്കം

കോഴിക്കോട് : മമ്മുട്ടിയും ഷാരൂഖ് ഖാനും ആസിഫ് അലിയും നടി മിയ ഖലീഫയുമൊക്കെ മുസ്‌ലീം ലീഗ് അംഗത്വ പട്ടികയില്‍ കടന്നു കൂടിയതിന്റെ രഹസ്യം ഒടുവില്‍ പാര്‍ട്ടി നേതൃത്വം കണ്ടെത്തി. അംഗങ്ങളെ ചേര്‍ക്കുന്നതിനായി ഉപയോഗിച്ച ആപ്പ്  ദുരുപയോഗം ചെയ്തതാണ് ഇതിന് കാരണമെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. എന്നാല്‍ ആര്, എങ്ങനെ, എപ്പോള്‍, എവിടെ നിന്ന് ദുരുപയോഗം ചെയ്തുവെന്നതിനെക്കുറിച്ചൊന്നും പാര്‍ട്ടി പറയുന്നില്ല.

നടീനടന്‍മാരുടെ പേരുകള്‍ അംഗത്വ പട്ടികയില്‍ വന്നതോടെ വലിയ പരിഹാസമാണ് മുസ്‌ലീം ലീഗിനെതിരെ ഉയരുന്നത്. ഇതേതുടര്‍ന്നാണ് പാര്‍ട്ടി വിശദീകരണവുമായി എത്തിയിട്ടുള്ളത്. അംഗത്വം പെരുപ്പിച്ച് കാണിക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും പിടിക്കപ്പെട്ടപ്പോള്‍ തലയൂരാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നുമാണ് എതിരാളികള്‍ ലീഗിനെതിരെ ഉയര്‍ത്തുന്ന ആക്ഷേപം. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. തുരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡില്‍ നിന്നാണ് ഇവരെ അംഗങ്ങളാക്കിയിട്ടുള്ളത്.
വീടുകളില്‍ കയറിയിറങ്ങി അംഗത്വ വിതരണം നടത്തി അവരുടെ പേരും വിലാസവും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറും ഓണ്‍ലൈനില്‍ അപ് ലോഡ് ചെയ്യാനാണ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഓരോ വാര്‍ഡിനും ഇതിനായി പാസ് വേര്‍ഡും നല്‍കിയിരുന്നു. ഇതെല്ലാം കഴിഞ്ഞ് അംഗത്വ പട്ടിക പാര്‍ട്ടി നിശ്ചയിച്ച കോഴിക്കോട് സംസ്ഥാന കമ്മറ്റി ഓഫീസിലുള്ള കോ-ഓര്‍ഡിനേറ്റര്‍ പരിശോധിച്ചപ്പോഴാണ് മമ്മുട്ടിയും ഷാറൂഖ് ഖാനും ആസിഫ് അലിയുമെല്ലാം ലിസ്റ്റിലുള്ളത്.  ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നത് പാര്‍ട്ടിക്ക് ആകെ നാണക്കേടായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണത്തില്‍ മുസ്ലീം ലീഗിന് റെക്കോര്‍ഡ് വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.  കഴിഞ്ഞ നവംബറിലെ അംഗത്വവിതരണം പൂര്‍ത്തിയായപ്പോള്‍ കേരളത്തില്‍ 24.33 ലക്ഷം അംഗങ്ങളാണ് പാര്‍ട്ടിക്കുള്ളതെന്ന് അവകാശപ്പെടുന്നത്. അംഗങ്ങളില്‍ 51% സ്ത്രീകളാണെന്നും 61% പേര്‍ 35 വയസില്‍ താഴെയുള്ളവരാണെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. 2016-ലെ അംഗത്വവിതരണത്തെ അപേക്ഷിച്ച് ഇക്കുറി 2,33,295 അംഗങ്ങളുടെ വര്‍ധനയുണ്ടായി.

പ്രവര്‍ത്തകരുടെ എണ്ണത്തിലെ വര്‍ദ്ധനവ്, ലീഗിന്റെ സന്ദേശം യുവാക്കളിലേക്കും വനിതകളിലേക്കും മികച്ചരീതിയില്‍ എത്തിയതിന്റെ തെളിവാണിതെന്ന് സംസ്ഥാനാധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. കാമ്പസുകളില്‍ എം.എസ്.എഫിനു ലഭിച്ച വോട്ടില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണ്. സ്ത്രീസമൂഹം ലീഗിനെ വന്‍തോതില്‍ അംഗീകരിക്കുന്നതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

 

 

Latest News