Sorry, you need to enable JavaScript to visit this website.

VIDEO; മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയവരെ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷിച്ചു

മദീന - പ്രവിശ്യയിലെ താഴ്‌വരകളിൽ ഒന്നിൽ മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയ രണ്ടു പേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. നാലു ഭാഗവും മൂടിയ ശക്തമായ മലവെള്ളപ്പാച്ചിലിനിടെ മരത്തിൽ പിടിച്ചുനിന്നവരെയാണ് രക്ഷിച്ചത്. ജനറൽ സെക്യൂരിറ്റി ഏവിയേഷൻ കമാൻഡിനു കീഴിലെ ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സിവിൽ ഡിഫൻസ് പുറത്തുവിട്ടു. 

ഒരാഴ്ച നീണ്ടുനിന്ന മഴക്കാലം; ബുധനാഴ്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മക്കയില്‍ ജിദ്ദ - ബുധനാഴ്ച സൗദിയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് മക്ക പ്രവിശ്യയില്‍ പെട്ട ലൈത്തിലെ അല്‍വുസ്ഖ ഗ്രാമത്തിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം പറഞ്ഞു. ഇവിടെ 72.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. റാബിഗ് കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റിയില്‍ 15.2 മില്ലിമീറ്റര്‍ മഴയും ലഭിച്ചു. അല്‍ഖസീമിലെ ഉനൈസയില്‍ 69 ഉം റിയാദ് അല്‍ഖബ്‌റായില്‍ 50 ഉം മദീന പ്രവിശ്യയിലെ അല്‍ഹിജ്‌റയില്‍ 47.2 ഉം മദീനയില്‍ 42.2 ഉം ഹായില്‍ പ്രവിശ്യയിലെ അല്‍ഗസാലയിലെ അല്‍മുസ്തജിദ ഗ്രാമത്തില്‍ 34.4 ഉം ഹായില്‍ എയര്‍പോര്‍ട്ടില്‍ 25 ഉം ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ അറാര്‍ എയര്‍പോര്‍ട്ടില്‍ 25.7 ഉം റഫ്ഹായില്‍ 14.8 ഉം റിയാദ് പ്രവിശ്യയില്‍ പെട്ട റുമാഹിലെ ഹഫര്‍ അല്‍ഹന്‍ശ് ഗ്രാമത്തില്‍ 5.6 ഉം താദഖിലെ മുല്‍ഹിം ഗ്രാമത്തില്‍ 5.4 ഉം മില്ലിമീറ്റര്‍ മഴയാണ് ബുധനാഴ്ച ലഭിച്ചത്.

Tags

Latest News