കോഴിക്കോട് - സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ വിവാദ ദൃശ്യാവിഷ്‌കാരത്തിനെതിരെ എം.എസ്.എഫ് മുൻ ദേശീയ നേതാവും ഹരിത പ്രഭാഷകയുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ.
കോഴിക്കോട് നടന്ന മുജാഹിദ് സമ്മേളനത്തിൽ പോയി കഴുത്തിൽ മഴു ഉണ്ടെന്ന് പറഞ്ഞ പിണറായി വിജയൻ മഴു പിടിക്കുന്നത് സംഘ്പരിവാർ ആണോ അതോ സഖാക്കളാണോ എന്ന് കൂടെ വ്യക്തമാക്കണമെന്ന് അവർ ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു.
ഇസ്‌ലാമിക വസ്ത്രം ധരിച്ച വ്യക്തിയെ തീവ്രവാദിയാക്കി കൊണ്ട് മതേതര കേരളം കലോൽസവം ആരംഭിച്ചു. മുസ്ലിംകളെ രാജ്യസ്‌നേഹത്തിന്റെ മറുപക്ഷത്ത് നിർത്തുന്ന തരത്തിൽ പച്ചക്ക് ഇസ്‌ലാമോഫോബിയയുടെ വർഗീയ വിഷം തുപ്പുകയാണ് കലോത്സവത്തിൽ ചെയ്തത്. മുജാഹിദ് സമ്മേളനത്തിൽ പോയി കഴുത്തിൽ മഴു ഉണ്ടെന്ന് പറഞ്ഞ പിണറായി വിജയൻ മഴു പിടിക്കുന്നത് സംഘ്പരിവാർ ആണോ അതോ സഖാക്കളാണോ എന്ന് കൂടെ ഒന്ന് വ്യക്തമാക്കണം.
കലോൽസവത്തിലെ ഇസ്‌ലാമോഫോബിക്ക് ദൃശ്യാവിഷ്‌കാരത്തിന്റെ റിഹേഴ്‌സൽ സി.പി.എം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ കണ്ടിരുന്നുവത്രെ. അദ്ദേഹത്തിന് ആ ഇസ്‌ലാമോഫോബിയ ഒരു പ്രശ്‌നമായി തോന്നാത്തതിൽ അത്ഭുതമില്ല. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ തോട്ടത്തിൽ രവീന്ദ്രനെ മുമ്പ് വീട്ടിലെത്തി സന്ദർശിക്കുകയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നുവെന്നും അവർ പരിഹസിച്ചു.