Sorry, you need to enable JavaScript to visit this website.

ജനപ്രിയ ഇനങ്ങളായ ഒപ്പനയും നാടോടി നൃത്തവും വേദിയിൽ; മുന്നിൽ കണ്ണൂർ, തൊട്ടു പിറകിൽ കോഴിക്കോട്

കോഴിക്കോട് - 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനമായ ഒപ്പനയും നാടോടി നൃത്തവും ഒന്നാം വേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നടക്കും. ഹയർ സെക്കൻഡറി വിഭാഗം നാടകവും ഇന്നാണ്.
 മത്സരത്തിൽ 227 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. 226 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് തൊട്ടു പിന്നിൽ. ഇഞ്ചോടിഞ്ച് പോരാട്ടവുമായി 221 പോയിന്റ് വീതം നേടി കൊല്ലം, പാലക്കാട് ജില്ലകൾ മൂന്നാം സ്ഥാനത്തും 220 പോയിന്റുമായി തൃശൂർ നാലാം സ്ഥാനത്തുമാണ്. ഇന്നലെ 11.30ഓടെയാണ് വേദിയിലെ മത്സരങ്ങൾ സമാപിച്ചത്. 60 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്. 
 ഹൈസ്‌കൂൾ ജനറൽ വിഭാഗത്തിൽ ആകെയുള്ള 96 ഇനങ്ങളിൽ 21 എണ്ണമാണ് പൂർത്തിയായത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 105ൽ 29, ഹൈസ്‌കൂൾ അറബിക് 19ൽ ആറ്, ഹൈസ്‌കൂൾ സംസ്‌കൃതം 19ൽ നാല് എന്നിങ്ങനെയാണ് പൂർത്തിയായ ഇനങ്ങൾ. 
 രണ്ടാം ദിനമായ ഇന്ന് 59 മത്സരങ്ങൾ 24 വേദികളിലായി നടക്കും. ഒപ്പന, ദഫ്മുട്ട്, ഭരതനാട്യം, നാടകം, ഹൈസ്‌കൂൾ വിഭാഗം മിമിക്രി, ലളിത ഗാനം.. തുടങ്ങിയ ഇനങ്ങളാണ് വേദിയിലെത്തുക. എല്ലാ വേദികളിലും രണ്ടാം ദിവസത്തെ മത്സരങ്ങൾ ആരംഭിച്ചു.
 

Latest News