കോഴിക്കോട് - ആത്മവിശ്വാസം കൊണ്ട് തന്റെ പരിമിതികളെ മറികടന്ന അഭിഷേകിന്റെ ശബ്ദനുകരണം മിമിക്രി വേദിയിൽ വേറിട്ട കാഴ്ചയായി. ജന്മനാ തന്നെ കാഴ്ച്ച നഷ്ടമായ അഭിഷേഷ് കാസർകോഡ് ചെമ്മനാട് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. എട്ടാം ക്ലാസ്സു മുതലെ മിമിക്രി മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
2018-ൽ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലെ സാധ്യതകൾ ഉപയോഗപെടുത്തിയാണ് ശബ്ദാനുകരണം പരിശീലിക്കുന്നത്. മുൻ ഹൈസ്‌കൂൾ അധ്യാപകൻ നാരായണൻ മാസ്റ്ററുടെ സഹായവും രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും മിമിക്രിയിലെ വേറിട്ട രീതികൾ പരീക്ഷിക്കാൻ ഏറെ പ്രചോദനമേകിയതായി അഭിഷേക് പറഞ്ഞു.