മക്ക - കുദയ് ഡിസ്ട്രിക്ടില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് ബര്‍മക്കാരന്‍ മരണപ്പെട്ടു. കുദയ് ഡിസ്ട്രിക്ടിലെ ഖുമൈം ഗലിയിലാണ് ബര്‍മക്കാരന്‍ ഒഴുക്കില്‍ പെട്ടത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഡ്രെയിനേജിലേക്ക് പതിച്ച ബര്മക്കാരനെ കാണാതാവുകയായിരുന്നു.
അപകട സ്ഥലത്തു നിന്ന് 13 കിലോമീറ്റര്‍ ദൂരെ ദക്ഷിണ മക്കയിലെ അല്ഉകൈശിയ ഡിസ്ട്രിക്ടില്‍ ബര്മക്കാരന്റെ മയ്യിത്ത് പിന്നീട് സിവില്‍ ഡിഫന്‍സ് കണ്ടെത്തി. മൃതദേഹം മോര്‍ച്ചറിയിലേക്ക് നീക്കി. കുദയ് ഡിസ്ട്രിക്ടില്‍ ബര്‍മക്കാരന്‍ ശക്തമായ ഒഴുക്കില്‍ പെട്ട് ഡ്രൈനേജിനില് അകപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആംബുലന്‍സില്‍ കാറിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
റിയാദ് - അമിത വേഗത്തില്‍ യുവാവ് ഓടിച്ച കാര്‍ ആംബുലന്‍സില്‍ ഇടിച്ച് രണ്ടു റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബാലികയുടെ ജീവന് രക്ഷിക്കാനുള്ള ദൗത്യത്തിനിടെയാണ് റെഡ് ക്രസന്റ് ആംബുലന്‍സില്‍ അമിത വേഗത്തിലുള്ള കാറിടിച്ചത്. പരിക്കേറ്റ റെഡ് ക്രസന്റ് പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് നീക്കി.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)