ഖമീസ് മുശൈത്ത്- അസീര്‍ മേഖലയിലെ പ്രമുഖ സി.ബി.എസ്.ഇ അഫിലിയേറ്റഡ് വിദ്യാഭ്യാസ സ്ഥാപനമായ അല്‍ ജനൂബ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഹാറ്റ്‌സ് ഓഫ് 2022 വിപുലമായി ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ നീണ്ട ഇടവേളക്ക് ശേഷം നടന്ന ആഘോഷം രക്ഷിതാക്കളുടേയും വിദ്യാര്‍ഥികളുടേയും ഉത്സവമായി മാറി. സ്‌കൂള്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ കാവനൂരിന്റെ അദ്ധ്യക്ഷതയില്‍ സൗദി ഇലക്ട്രോണിക് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. നായിഫ് ബിന്‍ മുഹമ്മദ് ശബലി ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വാഗതം പറഞ്ഞ പ്രിന്‍സിപ്പല്‍ മെഹസൂം അറക്കല്‍ ഉന്നത വിജയത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു. മുഖ്യാതിഥി ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് മെമന്റോ വിതരണം ചെയ്യുകയും സ്‌കൂളിന്റെ അലൂംനി ഫേസ് ബുക്ക് പേജ് പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു.
ചടങ്ങില്‍ മുഖ്യാതിഥികള്‍ക്കുള്ള ഉപഹാരം അബ്ദുല്‍ ജലീല്‍ കാവനൂര്‍ വിതരണം ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ സുബൈര്‍ ചാലിയം വീഡിയോ കോണ്‍ഫറന്‍സിലൂടെ വിജയികളായ കുട്ടികളെ അനുമോദിച്ചു.
ഗേള്‍സ് സെക്്ഷന്‍ വൈസ് പ്രിന്‍സിപ്പള്‍ ലേഖ സജികുമാര്‍, സീനിയര്‍ സെക്കണ്ടറി എച്ച് എം അനുപമ ഷെറിന്‍, ബോയ്‌സ് സെക്ഷന്‍ വൈസ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഷിജു എസ് ഭാസ്‌കര്‍, പി ടി എ ആക്ടിങ്ങ് പ്രസിഡന്റ് സയ്യിദ് സാദത്തുല്ല, സുബി റഹീം, നിഷാനി യാസ്മിന്‍, അലി ശഹ്‌റി, ബിജു കെ നായര്‍, അഷ്‌റഫ് കുറ്റിച്ചല്‍, അബ്ദുല്ല അഹ്മറി, മുറയ ശഹ്‌റാനി, മുഹമ്മദ്, നായിഫ് അല്‍ ഖഹ്ത്താനി എന്നിവര്‍ സംസാരിച്ചു.
ശേഷം സ്‌കൂള്‍ കുട്ടികളുടെ വര്‍ണ്ണാഭയമായ കലാപരിപാടികള്‍ അരങ്ങേറി. കോവിഡ് കാലത്തെ ഉന്നത വിജയികള്‍ക്ക് ഓണ്‍ലൈന്‍ മോഡില്‍ ഇ സര്‍ട്ടിഫിക്കേറ്റ് സമ്മാനിച്ചു. സ്‌കൂള്‍ ഫിനാന്‍സ് മാനേജര്‍ ലുഖ്മാന്‍ നന്ദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)