തിരുവനന്തപുരം: കോണ്‍ഗ്രസുകാര്‍ വെറുതെ പ്രസംഗിച്ച് നടന്നിട്ട് കാര്യമില്ലെന്നും പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. പാര്‍ട്ടി കേരള ഘടകത്തില്‍ പുന:സംഘടന വൈകുന്നതില്‍ മുരളീധരന്‍ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന കെ.കരുണാകരന്‍ അനുസ്മരണ ചടങ്ങിലാണ് പുനസംഘടന വൈകിപ്പിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടിനെതിരെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചത്.
സി പി എമ്മുകാര്‍ പ്രചാരണത്തിനായി വീടുകയറുകയാണ്, ബിജെപിക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും പുന:സംഘടന ചര്‍ച്ച ചെയ്യുകയാണെന്നും ഇനിയൊരു തോല്‍വി താങ്ങാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പുന:സംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കണം. പലയിടങ്ങളിലും ഇഴഞ്ഞു നീങ്ങുകയാണ് പാര്‍ട്ടി. അടിത്തട്ട് മികച്ച രീതിയില്‍ മുന്നോട്ട് പോകണം. എന്നാല്‍ ഇപ്പോഴത്തെ നേതൃത്വം മാറണണെന്ന അഭിപ്രായം തനിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി വിമാനത്താവളത്തിന് കെ.കരുണാകരന്റെ പേര് എന്തു കൊണ്ട് നല്‍കുന്നില്ലെന്ന് തനിക്കറിയില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അതു നടന്നില്ല. തന്റെ സ്വകാര്യദുഖമായിട്ടാണ് ഇക്കാര്യം പറയുന്നതെന്നും മുരളീധരന്‍ പറഞ്ഞു.