ഹണിട്രാപ്പിംഗിന് പാക്കിസ്ഥാന്‍ നടിമാരെ  ഉപയോഗിക്കുന്നുവോ? സത്യമെന്ത്? 

ഇസ്‌ലാമാബാദ്-പാക് സൈനിക നേതൃത്വം ഹണിട്രാപ്പിംഗിനായി ചില നടിമാരെ ഉപയോഗിക്കുന്നതായി വിരമിച്ച പാക് സൈനിക ഓഫീസര്‍ മേജര്‍ ആദില്‍ രാജയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഹണി ട്രാപ്പിനായി സൈന്യം ഉപയോഗിച്ച നടിമാരുടെ പേരുകള്‍ ചില സൂചനകളിലൂടെ ഇദ്ദേഹം പുറത്ത് വിടുകയും ചെയ്തു. ഈ സൂചനയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടി സജല്‍ അലി പ്രതികരണവുമായി രംഗത്തെത്തി. സോള്‍ജിയര്‍ സ്പീക്ക്‌സ് എന്ന പേരിലുള്ള തന്റെ യൂട്യൂബ് പേജിലൂടെയാണ് മേജര്‍ ആദില്‍ രാജ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മേജര്‍ രാജ ഉന്നയിക്കുന്നതെന്ന് സജല്‍ അലി പ്രതികരിച്ചു. 'നമ്മുടെ രാജ്യം ധാര്‍മ്മികമായി അധഃപതിച്ചതും വൃത്തികെട്ടതുമായി മാറുന്നത് വളരെ സങ്കടകരമാണ്; സ്വഭാവഹത്യ മനുഷ്യത്വത്തിന്റെയും പാപത്തിന്റെയും ഏറ്റവും മോശമായ രൂപമാണ്.' ഇങ്ങനെയായിരുന്നു പാക് നടിയുടെ പ്രതികരണം. ട്വിറ്ററില്‍ സജീവമായ മേജര്‍ ആദില്‍ രാജ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെ പിന്തുണയ്ക്കുന്നയാളാണ്.
            

Latest News