കാലടി- ഗ്രേഡ് എസ്.ഐ മണ്ണ് മാഫിയയിൽ നിന്നും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്ത് .അയ്യമ്പുഴ ഗ്രേഡ് എസ്ഐ ആയ ബിജു കുട്ടനാണ് കൈക്കൂലി വാങ്ങുന്നതായുള്ള ദൃശ്യങ്ങൾ പുറത്ത് വന്നത്. കൂടുതൽ പണം ചോദിച്ചു വാങ്ങുന്ന രംഗങ്ങളും ദൃശ്യങ്ങളിൽ ഉണ്ട് .രണ്ട് ലോഡ് മണ്ണടിക്കുന്നതിന് 500 രൂപ തന്നാൽ പോരാ എന്ന് പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്:
ദൃശ്യങ്ങൾ പരിശോധിച്ചു എസ്ഐക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ് പി വിവേകുമാർ അറിയിച്ചിട്ടുണ്ട് .ഈ സംഭവം എന്ന് നടന്നതാണന്ന് വ്യക്തമല്ല . ഇപ്പോൾ ഈ പ്രദേശത്ത് പാസ്പോർട്ട് വേരിക്കേഷൻ നടപടികൾ ചെയ്യുന്ന പ്രവർത്തനങ്ങളാണ് ചെയ്ത് വരുന്നത് . കഴിഞ്ഞ ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിൽ അയ്യംമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇദ്ദേഹം പരിശോധനകൾ നടത്തിയിരുന്നു അതു കൊണ്ട് ഈ കാലയളവിൽ കൈകൂലി വാങ്ങിയതാണോയെന്ന് സംശയമുണ്ട് . അയ്യംമ്പുഴ പഞ്ചായത്തിൽ കരിങ്കൽ ക്വാറികളും മണ്ണ് മാഫിയകളും സജീവമാണ് . രാത്രി കാലങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ അനധികൃതമായി കല്ലും മണ്ണും അടിക്കുന്നത് നിത്യസംഭവമാണ് . ഇത്തരത്തിലുള്ള സംഘത്തിൽ നിന്നാണോ കൈക്കൂലി വാങ്ങുന്നതെന്ന് സംശയം ഉണ്ട്