റിയാദ്- അന്നസര്‍ ക്ലബ്ബുമായി കരാര്‍ പ്രഖ്യാപിച്ച് 48 മണിക്കൂര്‍ പൂര്‍ത്തിയാകും മുമ്പേ റൊണാള്‍ഡോയുടെ പേരെഴുതിയ 414 റിയാല്‍ വിലയുള്ള ടീ ഷര്‍ട്ടിന്റെ വില്‍പ്പന 20 ലക്ഷം കവിഞ്ഞു. ടീ ഷര്‍ട്ട് സ്വന്തമാക്കാന്‍ അന്നസര്‍ ക്ലബ്ബിന്റെ ആസ്ഥാനത്തേക്ക് എല്ലാ പ്രായത്തിലുള്ളവരും ഒഴുകുകയാണ്.
കുട്ടികളാണ് ആവശ്യക്കാരായി ഏറെയെത്തുന്നതെന്ന് ക്ലബ് അംഗം പറഞ്ഞു. വിവിധ അളവുകളിലുള്ള ടീഷര്‍ട്ട് നല്‍കേണ്ടതിനാല്‍ ക്ലബിന്റെ വില്‍പന കേന്ദ്രത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാവര്‍ക്കും ടീ ഷര്‍ട്ട് ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും കിട്ടിയിട്ടില്ലെങ്കില്‍ അടുത്ത ഫുട്‌ബോള്‍ മത്സരത്തിന് മുമ്പ് എത്തിച്ചുനല്‍കും. റൊണാള്‍ഡോയുടെ ടീ ഷര്‍ട്ടിനൊപ്പം ടാലിസ്‌കയുടെ പേരെഴുതിയ ടീഷര്‍ട്ടിനും ആവശ്യക്കാരുണ്ട്. സൗദി പൗരന്മാര്‍ക്ക് പുറമെ യൂറോപ്യരും ചൈനക്കാരും മറ്റു പ്രവാസികളും ടീഷര്‍ട്ടിനായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.حشود في متجر نادي #النصر
— سبورت 24 (@sporty_24) January 2, 2023
https://t.co/2dfffaGcPo pic.twitter.com/fkjW1q4w2a
ടീ ഷര്‍ട്ടിലെ വില 120 റിയാലാണെന്ന പ്രചാരണം ശരിയല്ല. പേരെഴുതാത്ത ടീഷര്‍ട്ടിന്റെ വില 260.78 റിയാലാണ്. പേരും നമ്പറും എഴുതാന്‍ 100 റിയാല്‍. 54 റിയാല്‍ വാറ്റ് കൂടി കൂട്ടുമ്പോള്‍ വില 414 ആകും.