കോഴിക്കോട്- ചക്കിട്ടപ്പാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് നാടന്‍ തോക്കില്‍ നിന്നും വെടിയേറ്റ് വീട്ടമ്മ രിച്ചു. പള്ളിക്കാംകണ്ടി ചിത്രാംഗദന്റെ ഭാര്യ ഷൈജി(35) ആണ് മകനു കളഞ്ഞു കിട്ടിയ നാടന്‍ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റത്. ഇന്നലെ അര്‍ധരാത്രിയാണു സംഭവം. പെരുവണ്ണാമൂഴി പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ഷൈജിയുടെ 16-കാരന്‍ മകനെ പോലീസ് ചാദ്യം ചെയ്തു. മകന്റെ കയ്യില്‍ നിന്നാണ് വെടിപൊട്ടിയതെന്ന് പറയപ്പെടുന്നു. ഇന്നു പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്. കൃഷിയിടത്തില്‍നിന്ന് ലഭിച്ച തോക്കാണിതെന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.