കൊച്ചി- പോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. റെയ്ഡില്‍ നിന്ന് കിട്ടിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടര്‍ ചോദ്യം ചെയ്യല്‍. തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരില്‍ ചിലരെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. മുന്‍നിര നേതാക്കളെ അറസ്റ്റു ചെയ്ത് സംഘടനയെ നിരോധിച്ച ശേഷവും, പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് എന്‍ഐഎ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊച്ചിയിലെ അഭിഭാഷകന്‍ മുഹമ്മദ് മുബാറക്കിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ നാളെ കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്.