Sorry, you need to enable JavaScript to visit this website.

ശശി തരൂർ ഡൽഹി നായരല്ല, കേരള പുത്രൻ; ക്ഷണം തങ്ങളുടെ തെറ്റ് തിരുത്താനെന്ന് ജി സുകുമാരൻ നായർ

കോട്ടയം - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പിയെ മന്നം ജയന്തി ഉദ്ഘാടകനായി ക്ഷണിച്ചത് തെറ്റ് തിരുത്തുന്നതിനാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. മന്നം ജയന്തിദിന സമ്മേളനത്തിലെ സ്വാഗതഭാഷണത്തിലാണ് സുകുമാരൻ നായർ ഇക്കാര്യം പറഞ്ഞത്.
 ശശി തരൂർ തിരുവനന്തപുരത്ത് മത്സരിക്കാൻ വന്നപ്പോൾ ഡൽഹി നായർ എന്ന് വിളിച്ചു. അദ്ദേഹം ഡൽഹി നായരല്ല, കേരള പുത്രനും വിശ്വ പൗരനുമാണ്. അദ്ദേഹത്തെപ്പോലെ യോഗ്യതയുള്ള മറ്റൊരാളെയും മന്നം ജയന്തി ഉദ്ഘാടകനായി താൻ കാണുന്നില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ശശി തരൂരിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും കരഘോഷങ്ങൾക്കിടെ സുകുമാരൻ നായർ വ്യക്തമാക്കി. മന്നത്ത് പത്മനാഭന്റെ 146-ാമത് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ശശി തരൂരിനെ എൻ.എസ്.എസ് ക്ഷണിച്ചത്. രാവിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തരൂർ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉണ്ടായിരുന്നു.
 

Latest News