മുംബൈ-സൂര്യനഗരി എക്സ്പ്രസ് ട്രെയിനിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക് ബാന്ദ്ര ടെര്‍മിനസില്‍ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. എട്ട് കോച്ചുകളാണ് പാളം തെറ്റിയതെങ്കിലും മറ്റ് പതിനൊന്ന് കോച്ചുകളെയും ഇത് ബാധിച്ചു. ഈ കോച്ചുകളിലുള്ളവര്‍ക്ക് ബസുകളില്‍ യാത്ര തുടരാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. സൂര്യനഗരി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് പന്ത്രണ്ടോളം ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തതായി നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയിലെ സിപിആര്‍ഒ അറിയിച്ചു.