ശ്രീനഗര്‍- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്റെ ആയുധം കൈക്കലാക്കി തീവ്രവാദി രക്ഷപ്പെട്ടു. സിആര്‍പിഎഫ് 183 ബറ്റാലിയന്‍ പുല്‍വാമയില്‍ പട്രോളിംഗ് ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. ഇര്‍ഫാന്‍ ഗാനി എന്നയാളാണ് ആയുധം തട്ടിയെടുത്ത് രക്ഷപ്പെട്ടതെന്ന് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പ്രദേശം സൈന്യം വളഞ്ഞിരിക്കയണ്.
അതിനിടെ, ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നവര്‍ക്കെതിരായ നടപടിയുടെ ഭാഗമായി, അവന്തിപ്പോരയില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ആളുടെ സ്വത്ത് കണ്ടുകെട്ടി. തീവ്രവാദി കൂട്ടാളിയുടെ പിതാവിന്റെ സ്വത്താണ് കണ്ടുകെട്ടിയതെന്ന് അധികൃതര്‍ പറഞ്ഞു.
അവന്തിപ്പോരയില്‍ ഭീകരര്‍ക്ക് അഭയവും സഹായവും നല്‍കിയ ജഹാംഗീര്‍ അഹമ്മദ് ലോണിന്റെയും ഉമര്‍ ഷാഫി ലോണിന്റെയും പിതാവ് മുഹമ്മദ് ഷാഫി ലോണിന്റെ സ്വത്തുക്കളാണ് പോലീസ് കണ്ടുകെട്ടിയത്. 2022 ല്‍ കശ്മീരില്‍ 186 ഭീകരരരെ വകവരുത്തിയതായി ജമ്മു കശ്മീര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരോധിത ലശ്കറ തയ്യിബക്കാരായ 56 പേര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ജയ്‌ശെ മുഹമ്മദുകരാടക്കം പാക്ക് ആസ്ഥാനമായുള്ള വിദേശ ഭീകരരാണ് കൊല്ലപ്പെട്ട ബാക്കിയുള്ളവര്‍. നിലവില്‍ താഴ് വരയില്‍ നൂറിലേറെ വിദേശ ഭീകരരുണ്ട്. ഇവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ദില്‍ബാഗ് സിംഗ് പറഞ്ഞു.
'