Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം; താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ

മലപ്പുറം - മലപ്പുറത്ത് നാലരക്കോടി രൂപയുടെ കുഴൽപ്പണ വേട്ട. സംഭവത്തിൽ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെ് ഇന്ന് രാവിലെ പോലീസ് പിടികൂടി.
 കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. വാഹന പരിശോധനയ്ക്കിടെ പെരിന്തൽമണ്ണയിൽ വച്ച് പിടിയിലാകുകയായിരുന്നു. കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പണത്തിന്റെ ഉറവിടവും മറ്റു വിശദാംശങ്ങളും അന്വേഷിക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.
 

Latest News