ഭോപ്പാല്‍- രാമന്റെയോ ഹനുമാന്റെയോ ഹിന്ദുമതത്തിന്റെയോ പേറ്റന്റ് ബി.ജെ.പിക്കല്ലെന്നും അതില്‍ ആര്‍ക്കും വിശ്വസിക്കാമെന്നും മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാഭാരതി. മധ്യപ്രദേശിലെ പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാക്കളിലൊരാളായ ഉമാഭാരതി പാര്‍ട്ടി നേതൃത്വം തന്നെ മാറ്റിനിര്‍ത്തുന്നതില്‍ അസ്വസ്ഥയാണ്.
ബിജെപിക്ക് രാമന്റെയും ഹനുമാന്റെയും ഹിന്ദു മതത്തിന്റെയും പേറ്റന്റ് ഇല്ല. ആര്‍ക്കും വിശ്വാസമുണ്ടാകാം. ഞങ്ങളുടെ വിശ്വാസം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അതീതമാണ് എന്നതാണ് വ്യത്യാസം,' ഉമാഭാരതി പറഞ്ഞു.
രാമനോ ഹനുമാനിലോ ഗംഗയിലോ പശുവിലോ ഉള്ള വിശ്വാസം തിനിക്ക് നേരത്തെ ഉള്ളതാണെന്നും അത് പാര്‍ട്ടി വളര്‍ത്തിയെടുത്തതല്ലന്നും അവര്‍ പറഞ്ഞു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രം പണിതതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍. മധ്യപ്രദേശിലെ ലോധി സമൂഹത്തിന് ചുറ്റും നോക്കി ഇഷ്ടപ്പെടുന്ന ഏതുപാര്‍ട്ടിക്കും വോട്ട് ചെയ്യാമെന്നും അവര്‍ പറഞ്ഞു.
സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മദ്യശാലയ്ക്ക് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ അടുത്തിടെ ഉമാഭാരതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന തന്റെ ആവശ്യത്തില്‍ മാറ്റമില്ലെന്ന് അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശ്യമെന്താണെന്ന് ഉമാഭാരതി ചോദിച്ചു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പാക് അധീന കശ്മീരിലേക്കാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തേണ്ടത്. ഭാരതി പറഞ്ഞു.
താന്‍ ബിജെപിയുടെ വിശ്വസ്ത പോരാളിയാണെങ്കിലും സമുദായത്തിലെ ജനങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് ഉമാഭാരതി നേരത്തെ പറഞ്ഞിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)