Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദേശത്തുള്ളവരുടെ റീ-എൻട്രിയും ഇഖാമയും പുതുക്കാനുള്ള ഫീസ് ഇരട്ടിയാക്കി 

റിയാദ് - വിദേശത്തുള്ളവരുടെ റീ-എൻട്രി ദീർഘിപ്പിക്കാനും ഇഖാമ പുതുക്കാനുമുള്ള ഫീസുകൾ ഇരട്ടിയാക്കി ഉയർത്തുന്ന നിലക്ക് ബന്ധപ്പെട്ട രാജകീയ ഉത്തരവുകളിൽ ഭേദഗതികൾ വരുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകി. പരമാവധി രണ്ടു മാസ കാലാവധിയുള്ള ഒറ്റത്തവണ യാത്രക്കുള്ള റീ-എൻട്രി വിസാ ഫീസ് ആയി 200 റിയാലും വിദേശി സൗദി അറേബ്യക്കകത്താണെങ്കിൽ റീ-എൻട്രിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 100 റിയാൽ അധിക ഫീസും നൽകണം. വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ റീ-എൻട്രി ദീർഘിപ്പിക്കാൻ ഓരോ മാസത്തിനും ഇരട്ടി ഫീസ് (200 റിയാൽ) തോതിൽ നൽകണം. 
മൂന്നു മാസ കാലാവധിയുള്ള മൾട്ടിപ്പിൾ യാത്രാ റീ-എൻട്രിക്ക് 500 റിയാലാണ് ഫീസ്. വിദേശി സൗദി അറേബ്യക്കകത്താണെങ്കിൽ മൾട്ടിപ്പിൾ റീ-എൻട്രി കാലാവധിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 200 റിയാൽ തോതിൽ അധിക ഫീസ് നൽകണം. മൾട്ടിപ്പിൾ റീ-എൻട്രി വിസ ദീർഘിപ്പിക്കുന്ന സമയത്ത് വിദേശി സൗദി അറേബ്യക്ക് പുറത്താണെങ്കിൽ ഇഖാമ കാലാവധി പരിധിയിൽ അധികം ആവശ്യമുള്ള ഓരോ മാസത്തിനും 400 റിയാൽ തോതിൽ ഫീസ് നൽകേണ്ടിവരും. 
വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പിലുള്ള ആശ്രിത വിസക്കാരും ഗാർഹിക തൊഴിലാളികളും വിദേശങ്ങളിലായിരിക്കെ അവരുടെ ഇഖാമകൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ദീർഘിപ്പിച്ച് നൽകും. ഇതിന് അവർ സൗദിയിലാകുമ്പോൾ ഈടാക്കുന്നതിന്റെ ഇരട്ടി ഫീസ് ഈടാക്കുമെന്നും ഇഖാമ നിയമത്തിലെ 38-ാം വകുപ്പിൽ വരുത്തിയ ഭേദഗതി പറയുന്നു. 500 റിയാൽ ഫീസ് ഈടാക്കി അപേക്ഷ ലഭിച്ച് ഇരുപത്തിനാലു മണിക്കൂറിനകം സൗദി പാസ്‌പോർട്ട് അനുവദിക്കാനും പുതുക്കി നൽകുകയും ചെയ്യുന്ന നിലക്ക് പാസ്‌പോർട്ട് നിയമത്തിലെ പന്ത്രണ്ടാം വകുപ്പും ഭേദഗതി ചെയ്തിട്ടുണ്ട്. 
വിദേശങ്ങളിലുള്ള ആശ്രിതരുടെയും ഗാർഹിക തൊഴിലാളികളുടെയും ഇഖാമകൾ ഇരട്ടി ഫീസ് ഈടാക്കി അബ്ശിർ വഴി പുതുക്കി നൽകുന്നതുമായും 500 റിയാൽ ഫീസ് ഈടാക്കി 24 മണിക്കൂറിനകം സൗദി പാസ്‌പോർട്ടുകൾ അനുവദിക്കുന്നതുമായും പുതുക്കി നൽകുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകൾ തയാറാക്കാൻ ആഭ്യന്തര മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
 

Latest News