കോട്ടയം - കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ തെരുവു നായ ആക്രമണം. ഡോക്ടര്‍ക്കും നേഴ്‌സിംഗ് അസിസ്റ്റന്റിനും മറ്റു രണ്ടു പേര്‍ക്കും കടിയേറ്റു. കടിച്ച നായ ഓട്ടോറിക്ഷ ഇടിച്ചു പിന്നീടു ചത്തു.
വെള്ളിയാഴ്ച്ച രാവിലെ 8.30 ഓടെ പൊടിപാറ മന്ദിരത്തിന് എതിര്‍വശത്ത് മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ സഹകരണ ബാങ്കിനു മുന്‍വശത്തു വച്ചായിരുന്നു സംഭവം. അസ്ഥിരോഗവിഭാഗം യൂണിറ്റ് രണ്ടിന്റെ ചീഫ് ഡോ എം എന്‍ സന്തോഷ്‌കുമാര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് ലതാകുമാരി, ആര്‍പ്പൂക്കര ആറാട്ടുകടവിനു സമീപം താമസിക്കുന്ന മെഡിക്കല്‍ കോളേജ് ലാബ് ജീവനക്കാരന്‍ ഋഷീകേശ്, റോബിന്‍ ജോണ്‍, മടുക്ക എന്നിവര്‍ക്കാണ് കടിയേറ്റത്. ഡ്യൂട്ടിക്ക് എത്തിയ ഡോക്ടര്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്ത ശേഷം കാറില്‍ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയും നായയുടെ ആക്രമണശ്രമം ഉണ്ടായിരുന്നുവെങ്കിലും പരിക്ക് പറ്റിയിരുന്നില്ല. നഴ്‌സിംഗ് അസിസ്റ്റന്റ് ഡ്യൂട്ടി സംബന്ധിച്ച് അതു വഴി പോകുമ്പോഴാണ് നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി.
മാസങ്ങളായി ആശുപത്രി കോമ്പൗണ്ടില്‍ തെരുവ് നായയുടെ ശല്യം വളരെ രൂക്ഷമാണ്.നിരവധി തവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് പേ ബാധിച്ചതെന്ന് സംശയിച്ച നായ്ക്കളെ മെഡിക്കല്‍ കോളേജ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി ആശുപത്രിവളപ്പില്‍ നിന്നും പിടികൂടിയിരുന്നു. ആശുപത്രി കോമ്പൗണ്ടില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമടക്കം ഭയാശങ്ക ഉണ്ടാക്കുന്ന തരത്തില്‍ നിരവധി തെരുവു നായ്ക്കളാണ് കൂട്ടം കൂടി നടക്കുന്നത്. രോഗികളെയും കൂട്ടിരിപ്പുകാരെയും കടന്നാക്രമിക്കുന്ന സ്വഭാവം ഇവയ്ക്കുണ്ട്. നായ്ക്കളുടെ ശല്യം ഒഴിവാക്കുവാന്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ ആശുപത്രിയുടെ
ഇതിനിടെ ഡോക്ടറെയും നഴ്‌സിംഗ് അസിസ്റ്റന്റിനെയും മറ്റുള്ളവരെയും കടിച്ച തെരുവുനായ റോഡുകുറുകെ ചാടുമ്പോള്‍ മെഡിക്കല്‍ കോളേജിനു മുന്‍വശത്തു വച്ച് ഓട്ടോറിക്ഷാ ഇടിച്ചു ചത്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.റോഡില്‍ കൂടി ഓടി നടന്ന നായ ഓട്ടോയില്‍ ഇടിച്ച് ചാകുകയായിരുന്നു.