ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയില്‍ ആകെയുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് എ.കെ. ആന്റണി പ്രസ്താവന നടത്തിയത്. കുറിതൊട്ടാലൊന്നും ആരും ബിജെപി ആകില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ ചില പരിപാടികള്‍ ഉള്ളതുകൊണ്ടാണ് യു.ഡി.എഫ്. യോഗത്തില്‍ പങ്കെടുക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്ത്യയില്‍ ആകെയുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാണ് ആന്റണി ആ പരാമര്‍ശം നടത്തിയത്. അതു ശരിയായ നിലപാടുമാണ്. എല്ലാവരേയും ഉള്‍ക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പ്രഖ്യാപിതമായ നയം. അതാണ് അദ്ദേഹം പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ കാവി മുണ്ട് ഉടുത്താലോ ബിജെപി ആകില്ല. അമ്പലത്തില്‍ പോകുന്നതുകൊണ്ട് ഒരാള്‍ ബിജെപി ആകില്ലല്ലോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാന്‍ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിര്‍ത്തതെന്നും ചെന്നിത്തല പറഞ്ഞു.