ബംഗളൂരു- വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാനാകില്ലെന്ന് ഉറപ്പായതോടെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചു. നിയമസഭയിൽ വിശ്വാസവോട്ട് അവതരിപ്പിച്ച് പ്രസംഗിച്ച ശേഷമാണ് യെദിയൂരപ്പ രാജിവെച്ചത്. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിയെയാണ് തെരഞ്ഞെടുത്തതെന്നും ജനവിധി അട്ടിമറിച്ചുവെന്നും ആരോപിച്ചാണ് യെദിയൂരപ്പ രാജിവെച്ചത്. വൈകാരികമായ പ്രസംഗം നടത്തിയ ശേഷമാണ് യെദിയൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. വിശ്വാസവോട്ടിന് നിൽക്കാതെ നാണം കെട്ടാണ് യെദിയൂരപ്പ രാജിവെക്കുന്നത്. അടുത്ത മുഖ്യമന്ത്രിയായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി സ്ഥാനമേൽക്കും.