റിയാദ്- സൗദിയിലെ ഭൂരിപക്ഷം പ്രവിശ്യകളിലും അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മക്ക പ്രവിശ്യയില്‍ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജുമൂം, അല്‍കാമില്‍, ബഹ്‌റ, ലൈത്ത്, ഖുന്‍ഫുദ, അര്‍ദിയാത്ത്, അല്‍ബാഹ പ്രവിശ്യയില്‍ അല്‍ബാഹ, ബല്‍ജുര്‍ശി, മന്ദഖ്, അല്‍ഖുറ, ഖില്‍വ, അല്‍മഖ്‌വാ, അല്‍അഖീഖ്, ബനീ ഹസന്‍, അല്‍ഹജ്‌റ, ഗാമിദ് അല്‍സനാദ്, അസീര്‍ പ്രവിശ്യയില്‍ പെട്ട അല്‍നമാസ്, ബല്‍ഖരന്‍, മജാരിദ, മഹായില്‍, ബാരിഖ്, തന്നൂമ, അല്‍ബിര്‍ക്, ബീശ എന്നിവിടങ്ങളില്‍ മഴക്കു സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. റിയാദ് പ്രവിശ്യയില്‍ പെട്ട റിയാദ്, അല്‍ഖര്‍ജ്, മുസാഹ്മിയ, മജ്മ, അല്‍ഖുവൈഇയ എന്നിവിടങ്ങളിലും മദീന, കിഴക്കന്‍ പ്രവിശ്യ, നജ്‌റാന്‍ പ്രവിശ്യകളിലും മഴക്ക് സാധ്യതയുണ്ടെന്ന് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)