ബംഗളൂരു- വിശ്വാസവോട്ടെടുപ്പിൽ വിജയിക്കാനാകില്ലെന്ന് ഉറപ്പായതോടെ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജിവെച്ചതായി അഭ്യൂഹം. രാജിക്കത്ത് തയ്യാറാക്കിയതായി ബി.ജെ.പിയുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നു. വൈകിട്ട് നാലുമണിക്ക് മുമ്പ് നടക്കുന്ന വിശ്വാസപ്രമേയ ചർച്ചക്ക് മുമ്പ് രാജിവെക്കുമെന്നാണ് സൂചന. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.
കാണാതായ കോൺഗ്രസ് എം.എൽ.എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡയെയയും ബംഗളൂരുവിലെ ഹോട്ടലിൽനിന്ന് കണ്ടെത്തിയതോടെ ബി.ജെ.പിയുടെ പ്രതീക്ഷ പൂർണമായും തകരുകയായിരുന്നു. കോൺഗ്രസിൽനിന്ന് രണ്ടും ഒരു ജെ.ഡി.എസ് എം.എൽ.എയും രണ്ട് സ്വതന്ത്ര എം.എൽ.എമാരും ബി.ജെ.പിയെ പിന്തുണക്കുമെന്നും അറിയിച്ചിയിരുന്നെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ല. ഇതോടെയാണ് യെദിയൂരപ്പ രാജിവെക്കുന്നത്.