ന്യൂദല്‍ഹി- സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്ത് ഇരകള്‍ക്കായി വലവീശുന്ന സൈബര്‍ മാല്‍വെയര്‍ ഭീഷണി ഇന്ത്യയില്‍ 314 ശതമാനം വര്‍ധിച്ചു. ക്രിസ്മസിന് മുമ്പുള്ള ആഴ്ചയിലാണ് മാല്‍വെയര്‍ ഭീഷണികളില്‍ 314 ശതമാനം വര്‍ധനവുണ്ടായത്. സൈബര്‍ ഭീഷണികള്‍ അഭിമുഖീകരിക്കുന്നതില്‍ ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണെന്നും ഏറ്റവും പുതിയ വിപണി റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ ഭീഷണി നിരക്ക് 24 ആയിരുന്നു. ഇത് ആഗോള ശരാശരിയേക്കാള്‍ 91 ശതമാനം കൂടുതലാണെന്ന് സര്‍ഫ്ഷാര്‍ക്ക് ആന്റിവൈറസിന്റെ റിപ്പോര്‍ട്ട് പറയുന്നു.
ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ഭീഷണികള്‍ ലഭിച്ച രാജ്യങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗലും തായ്‌ലന്‍ഡുമാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യയിലെ ഏറ്റവും സാധാരണമായ ഭീഷണികള്‍ വ്യാജ സൈറ്റുകളില്‍ എത്തിച്ചുകൊണ്ടുളള തട്ടിപ്പുകളാണ്.
കിസ്മസിന് മുമ്പുള്ള അവധിക്കാല ഷോപ്പിംഗ് സീസണ്‍ റീട്ടെയിലര്‍മാര്‍ക്ക് മാത്രമല്ല, സൈബര്‍ കുറ്റവാളികള്‍ക്കും പ്രയോജനകരമായി മാറിയിരിക്കയാണെന്ന് സര്‍ഫ്ഷാര്‍ക്കിലെ ആന്റിവൈറസ് ഉല്‍പ്പന്ന ഉടമ നെഡാസ് കസ്‌ലൗസ്‌കാസ് പറയുന്നു.
വലിയ കിഴിവുകള്‍ക്കായി ഓണ്‍ലൈനില്‍ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകള്‍ തിരയുന്ന ആളുകള്‍ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നു. ഇതുവഴി ക്ഷുദ്രകരമായ ഫയലുകള്‍ ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ള ഉപകരണങ്ങളിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു.