ഐ.സി.എഫ് സഹായത്തില്‍ കൊല്ലം സ്വദേശി നാടണഞ്ഞു

ഖമീസ് മുഷൈത്ത്- ആദ്യ കോവിഡ് കാലത്ത് എക്‌സിറ്റടിച്ച് നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന കരുനാഗപ്പള്ളി സ്വദേശി നാസറുദ്ദീന്‍ ഐ.സി.എഫ് അബഹ സെന്‍ട്രല്‍ പ്രസിഡന്റ് സൈനുദ്ദീന്‍ അമാനിയുടെ ഇടപെടല്‍ മൂലം നാടണഞ്ഞു.
രണ്ടര വര്‍ഷം മുമ്പ് കോവിഡ് കാലത്താണ് കഫീല്‍ എക്‌സിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ നിശ്ചയ സമയത്ത് നാട്ടിലേക്ക് പോകാന്‍ കഴിയാതിരുന്ന നാസര്‍ ഐ.സി.എഫ് സൗത്ത് പ്രവിന്‍സ് വെല്‍ഫയര്‍ വകുപ്പ് അംഗവും സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റുമായ സൈനുദ്ദീന്‍ അമാനിയെ സമീപിക്കുകയായിരുന്നു. ആവശ്യമായ രേഖകള്‍ ശരിയാക്കി സെന്‍ട്രല്‍ വെല്‍ഫയര്‍ കണ്‍വീനര്‍ റശീദ് തങ്കശ്ശേരിയും സമിതി അംഗം സലീം മൂത്തേടവും കമ്മറ്റിയില്‍നിന്നും ഉദാരമതികളില്‍ നിന്നുമായി യാത്രക്കാവശ്യമായ പണം സ്വരൂപിച്ചു നല്‍കുകയായിരുന്നു.
ജസീറ എയര്‍വേയ്‌സ് വിമാനത്തില്‍ കുവൈത്ത് വഴി കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
സെന്‍ട്രല്‍ ഓഫീസില്‍ നല്‍കിയ യാത്രയയപ്പില്‍ സൈനുദ്ദീന്‍ അമാനി, അബ്ദുല്ല ദാരിമി, അബ്ദുറഹ്മാന്‍ പുത്തൂര്, റശീദ് തങ്കശ്ശേരി, സലീം മൂത്തേടം, ലിയാഖത്തലി, നാസര്‍ മര്‍ഹബ സ്‌റ്റോര്‍, നവാസ്, അബ്ദുറഹ്മാന്‍ നീറാട് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest News