ന്യൂദല്‍ഹി- സ്വന്തം നിയോജക മണ്ഡലത്തില്‍ സമ്മതിദാനം വിനിയോഗിക്കാന്‍ സൗകര്യമില്ലാത്തവര്‍ക്ക് വിദൂരദേശങ്ങളിലിരുന്ന് വോട്ടുചെയ്യാനായി 'റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍' (ആര്‍.വി.എം.) വരുന്നു.
തൊഴില്‍, പഠനം മറ്റുകാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് അന്യസംസ്ഥാനത്ത് താമസിക്കുന്നവര്‍ക്കും സംസ്ഥാനത്തിനകത്തുതന്നെ വേറൊരിടത്ത് കഴിയുന്നവര്‍ക്കും അവിടെയിരുന്നുകൊണ്ടുതന്നെ സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാനാകുമെന്നതാണ് പ്രത്യേകത. പുതിയ വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക തിരഞ്ഞെടുപ്പു കമ്മീഷന്‍ തയാറാക്കി. പ്രവര്‍ത്തനം കാണിച്ചുകൊടുക്കാനും അനുബന്ധകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും കമ്മിഷന്‍ ജനുവരി 16 ന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചു.
ആഭ്യന്തര കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റിമോട്ട് വോട്ടിംഗ് സൗകര്യം പ്രവാസികള്‍ക്കുണ്ടാവില്ല. പ്രവാസി വോട്ട് വിഷയത്തില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല.