കുവൈത്ത് സിറ്റി - പശ്ചിമ കുവൈത്തിലെ അല്‍ജഹ്‌റായിലെ ആശുപത്രിയില്‍ വാളുകളും കത്തികളും ഉപയോഗിച്ച് കുവൈത്തി പൗരന്മാര്‍ ഏറ്റുമുട്ടി. സുരക്ഷാ വകുപ്പുകള്‍ ഇടപെട്ട് ഇരുവരെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമിടയിലെ വാക്കേറ്റം മൂര്‍ഛിച്ച് വാളുകളും കത്തികളും ഉപയോഗിച്ചുള്ള സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു.
സുരക്ഷാ വകുപ്പുകള്‍ ഇടപെട്ട് ഇരുവരെയും കീഴടക്കുകയും കത്തികളും വാളുകളും പിടിച്ചുവാങ്ങുകയും ചെയ്തു. തുടര്‍ നടപടികള്‍ക്ക് ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കുവൈത്തില്‍ പൊതുസ്ഥലങ്ങളില്‍ കത്തികള്‍ കൈവശംവെച്ചു നടക്കുന്നത് രണ്ടു വര്‍ഷം വരെ തടവും മൂവായിരം കുവൈത്തി ദീനാര്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമാണ്.