കൊച്ചി : മൃദുഹിന്ദുത്വംകൊണ്ട് ബി ജെ പിയെ എതിര്‍ക്കാനാവില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മൃദുഹിന്ദുത്വമാണ് കോണ്‍ഗ്രസ് നിലപാടെന്നാണ് എ കെ ആന്റണിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നത്. ചന്ദനക്കുറി തൊടുന്നവരെല്ലാം വര്‍ഗീയവാദികള്‍ ആണെന്ന അഭിപ്രായം സി പി എമ്മിന് ഇല്ലെന്നും വിശ്വാസികളെയും ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ബി ജെ പിയുടെ സെക്കന്‍ഡ് ടീമെന്ന രീതിയിലാണ് കോണ്‍ഗ്രസ് പലപ്പോഴും നിലപാട് സ്വീകരിക്കുന്നത്. അതിന്റെ പരസ്യപ്രഖ്യാപനം ആന്റണി നടത്തി എന്നുമാത്രം. മൃദു ഹിന്ദുത്വ നിലപാടിനെ അവര്‍ തള്ളിപ്പറയുന്നില്ല. ആ നിലപാടിനെ സി പി എം പണ്ടുമുതലേ വിമര്‍ശിക്കുന്നുണ്ട്.
ബിജെപിയെ പ്രതിരോധിക്കാന്‍ മൃദു ഹിന്ദുത്വ നിലപാടുകൊണ്ട് സാധിക്കില്ല. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്, വിശ്വാസികളോട് നല്ല സമീപനമാണ് സി പി എമ്മിനുള്ളത് കോണ്‍ഗ്രസില്‍ പലരും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.