വടകരയിലെ വ്യാപാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ പുറത്ത് വിട്ട് അന്വേഷണ സംഘം. അന്വേഷണം നല്ല രീതി യില്‍ പുരോഗമിക്കുന്നതായി റൂറല്‍ എസ്.പി. ആര്‍ കറപ്പസ്വാമി പറഞ്ഞു. കൊല്ലപ്പെട്ട രാജന്റെ ബൈക്ക് കണ്ടെത്താനായിട്ടില്ല. ഉത്തര മേഖല ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ വടകരയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി.
കൊലപാതകത്തില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പൊലീസ്. വടകര ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയില്‍ രാത്രിയില്‍ വ്യാപാരിയായ രാജനെ മരിച്ച നിലയില്‍ കാണപ്പെട്ടത്.