ലണ്ടന്‍- ട്വിറ്റര്‍ പണിമുടക്കി. ലോകമെമ്പാടമുള്ള ഉപഭോക്താക്കള്‍ക്ക് പ്ലാറ്റ്ഫഓം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഡൗണ്‍ ആണെന്ന വിവരം ഡൗണ്‍ ഡിട്ടക്ടറും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിലര്‍ക്ക് ലോഗ് ഇന്‍ ചെയ്യാനാണ് ബുദ്ധിമുട്ടെങ്കില്‍ നേരത്തെ ലോഗ് ഇന്‍ ആയവര്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കാനാണ് ബുദ്ധിമുട്ട്.
പതിനായിരത്തിലേറെ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കും ഇന്ത്യയിലെ നിരവധി ഉപഭോക്താക്കള്‍ക്കും ട്വറ്റര്‍ പണിമുടക്കിയിരിക്കുകയാണ്. ഇതെല്ലാം ഇലോണ്‍ മസ്‌ക് എന്ന ഒറ്റ ഒരുത്തന്റെ കളിയാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്.