റിയാദ് - സൗിയില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ വരുമാനം കഴിഞ്ഞ വര്‍ഷം 25 ശതമാനം തോതില്‍ വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാല്‍ വരുമാനമാണ് നേടിയത്. സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് 33 ശതമാനം തോതില്‍ വര്‍ധിച്ച് 659.5 ബില്യണ്‍ റിയാലായി. സര്‍വീസ് ആനുകൂല്യങ്ങളും മറ്റുമായി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം 155.8 ബില്യണ്‍ റിയാല്‍ വിതരണം ചെയ്തു. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണിത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2020 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇടത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വരുമാനം 16 ശതമാനം തോതില്‍ വര്‍ധിച്ച് 562.6 ബില്യണ്‍ റിയാലായി. ചെറുകിട സ്ഥാപനങ്ങള്‍ 337.4 ബില്യണ്‍ റിയാല്‍ വരുമാനം നേടി. ചെറുകിട സ്ഥാപനങ്ങളുടെ വരുമാനം 35 ശതമാനം തോതില്‍ വര്‍ധിച്ചു. മൈക്രോ സ്ഥാപനങ്ങളുടെ വരുമാനം 31 ശതമാനം തോതില്‍ ഉയര്‍ന്ന് 365.4 ബില്യണ്‍ റിയാലായി.
ഇടത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് 28 ശതമാനം തോതില്‍ വര്‍ധിച്ചു. ഇടത്തരം സ്ഥാപനങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന ചെലവ് 275.1 ബില്യണ്‍ റിയാലായിരുന്നു. ചെറുകിട മേഖലയില്‍ ഇത് 178.4 ബില്യണ്‍ റിയാലാണ്. മൈക്രോ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് കഴിഞ്ഞ വര്‍ഷം 30 ശതമാനം തോതില്‍ ഉയര്‍ന്ന് 205.8 ബില്യണ്‍ റിയാലായതായും ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറഞ്ഞു.