പാലക്കാട്- ആലത്തൂര്‍ കിഴക്കഞ്ചേരി തിരുവറ ശിവക്ഷേത്രത്തിലെ നിറമാല വിളക്കുത്സവത്തിനെത്തിയ ആന ഇടഞ്ഞു. ആറു ബൈക്കുകളും ക്ഷേത്രത്തിന് പുറത്തെ നാഗപ്രതിഷ്ഠയുടെ മേല്‍ക്കൂരയും തകര്‍ത്തു. ആനപ്പുറത്തു നിന്നും ചാടിയിറങ്ങിയ പാപ്പാന് പരുക്ക്.
തിരുവറ ശിവക്ഷേത്രത്തിലെ നിറമാല ഉത്സവത്തിന്റെ പറയെടുപ്പിനിടെയാണ് സംഭവം. പത്ത് മണിയോടെ എഴുന്നള്ളത്തിനെത്തിച്ച പുത്തൂര്‍ ദേവിനന്ദന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആനപ്പുറത്ത് നിന്നും ചാടിയപ്പോഴാണ് ആലത്തൂര്‍ സ്വദേശി ഗിരീഷിന് പരുക്കേറ്റത്. ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തിയ ആനയെ പന്ത്രണ്ട് മണിയോടെ തളച്ചു.
ക്ഷേത്രത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളാണ് ആന തകര്‍ത്തത്.