കണ്ണൂര്‍-കണ്ണൂര്‍ കപ്പക്കടവില്‍ പി ജയരാജനെ പിന്തുണച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഫ്ളക്സില്‍ തനിക്ക് പങ്കില്ലെന്ന് പി ജയരാജന്. തന്റെ ഫോട്ടോയുള്ള ഫ്ളക്സ് ഉയര്‍ന്നതായി മാദ്ധ്യമ വാര്‍ത്തയുണ്ടെന്നും, ഇത് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്ന് വരുത്താനുള്ള വലതുപക്ഷത്തിന്റെ നീക്കമാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പി ജയരാജന് ആരോപിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും.' എന്നാണ് ഫ്ളക്സ് ഉയര്‍ന്ന സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ആര് വച്ചതായാലും ഫ്ളക്സ് ബോര്‍ഡ് നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മുന്‍പും വ്യക്തി പൂജയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും എതിരാളികളുടെ എതിര്‍പ്പ് നേരിട്ട നേതാവാണ് പി ജയരാജന്. ഇപ്പോഴത്തെ പ്രസ്താവനയോടെ ഇനിയും ഇതേ രീതിയില്‍ തനിക്കെതിരെയുള്ള പടയൊരുക്കം മുളയിലേ അദ്ദേഹം തടഞ്ഞിരിക്കുകയാണ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കണ്ണൂര്‍ കപ്പക്കടവില്‍ എന്റെ ഫോട്ടൊയുള്ള ഒരു ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാര്‍ത്ത. പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവര്‍ ഉപയോഗിക്കും. സ്വയം പോസ്റ്റര്‍ ഒട്ടിച്ച് വാര്‍ത്തയാക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്ള നാടാണിത്.അതുകൊണ്ട്തന്നെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരിക്കണം.
ആര് വച്ചതായാലും ഈ ഫ്ളക്സ് ബോര്‍ഡ് ഉടന്‍ നീക്കം ചെയ്യാന്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.