Sorry, you need to enable JavaScript to visit this website.

മൂന്നു വര്‍ഷം മുമ്പ് നടുറോഡില്‍ ഡി.വൈ.എഫ്.ഐ നേതാവ് വസ്ത്രമുരിഞ്ഞ ദൃശ്യം ഇപ്പോള്‍ പുറത്ത്

പത്തനംതിട്ട- ഡി.വൈ.എഫ്.ഐ നേതാവ് മദ്യലഹരിയില്‍ നടുറോഡില്‍ അടിവസ്ത്രം ഉരിഞ്ഞ് നൃത്തമാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്നുവര്‍ഷംമുമ്പ് നടന്ന കാര്യം തിരുവല്ലയിലെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മൂലമാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കരുതുന്നു. സി.പി.എം തിരുവല്ല സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഷിനില്‍ ഏബ്രഹാമും സംഘവുമാണ് റോഡില്‍ അഴിഞ്ഞാടിയത്.
ഇവര്‍ പോലീസിനെ വെല്ലുവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. തിരുവല്ലയിലാണ് നൃത്തവും തെറിവിളിയും നടന്നത്. വിവാദമായതോടെ ഷിനിലിനെ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. ചൊവ്വാഴ്ച അടിയന്തര ബ്ലോക്ക് കമ്മിറ്റി ചേര്‍ന്ന് താത്കാലിക സെക്രട്ടറിയെ തെരഞ്ഞെടുക്കുമെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിസാം അറിയിച്ചു.

 

 

Latest News